ന​ന്മ നി​റ​ഞ്ഞ പ്ര​വർത്തി​ക​ളി​ലൂ​ടെ​യാ​ണ് ഈ​ശ്വ​ര​നെ അ​ടു​ത്ത​റി​യാ​ൻ സാ​ധി​ക്കു​ക: ക​ട​കംപ​ള്ളി സു​രേ​ന്ദ്ര​ൻ
Thursday, April 25, 2019 12:04 AM IST
തി​രു​വ​ന​ന്ത​പു​രം : ന​ന്മ നി​റ​ഞ്ഞ പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ​യാ​ണ് ഈ​ശ്വ​ര​നെ അ​ടു​ത്ത​റി​യാ​ൻ സാ​ധി​ക്കു​ന്ന​തെ​ന്നും ട്രി​വാ​ൻ​ഡ്രം ക്ല​ർ​ജി ഫെ​ലോ​ഷി​പ്പി​ന്‍റെ (ടി​സി​എ​ഫ്) കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​മൂ​ഹ​ത്തി​ന്‍റെ മു​ഴു​വ​ൻ പി​ൻ​തു​ണ​യും ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി ക​ട​കം പ​ള്ളി സു​രേ​ന്ദ്ര​ൻ.
ടി​സി​എ​ഫി​ന്‍റെ 12-ാമ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം തി​രു​വ​ന​ന്ത​പു​ര​ത്ത് വൈ​എം​സി​എ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക്രൈ​സ്ത​വ സ്നേ​ഹ​ത്തി​ന്‍റെ​യും കാ​രു​ണ്യ​ത്തി​ന്‍റെ​യും മു​ഖ​മാ​ണ് ടി​സി​എ​ഫി​ൽ ദ​ർ​ശി​ക്കു​ന്ന​തെ​ന്നും സ​മൂ​ഹ​ത്തി​ൽ പ്ര​ത്യാ​ശ ന​ൽ​കു​ന്ന അ​ട​യാ​ള​ങ്ങ​ൾ ന​ൽ​കു​വാ​ൻ ഫാ.​ഡോ.​ടി.​ജെ. അ​ല​ക്സാ​ണ്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ട​ന​യ്ക്കു ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ പ​റ​ഞ്ഞു. ടി​സി​എ​ഫി​ന്‍റെ പു​തി​യ പ​ദ്ധ​തി​യാ​യ കാ​രു​ണ്യാ ഭ​ക്ഷ​ണ വ​സ്ത്ര ക്യാ​ബി​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം കാ​തോ​ലി​ക്കാ ബാ​വ നി​ർ​വ​ഹി​ച്ചു. അ​ർ​ഹി​ക്കു​ന്ന​വ​ർ​ക്ക് എ​ല്ലാ ദി​വ​സ​വും ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണ​വും ആ​വ​ശ്യ​ക്കാ​ർ​ക്ക് വ​സ്ത്ര​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ക്യാ​ബി​നു​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​യാ​ണി​തെ​ന്ന് അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ ടി​സി​എ​ഫ് പ്ര​സി​ഡ​ന്‍റ് ഫാ.​ഡോ.​ടി.​ജെ. അ​ല​ക്സാ​ണ്ട​ർ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക് വി​വാ​ഹ​ധ​ന​സ​ഹാ​യ​വും ഭ​വ​ന നി​ർ​മാ​ണ സ​ഹാ​യ​വും മാ​ർ​ത്തോ​മ്മാ സ​ഭ തി​രു​വ​ന​ന്ത​പു​രം കൊ​ല്ലം ഭ​ദ്രാ​സ​നാ​ധി​പ​ൻ ജോ​സ​ഫ് മാ​ർ ബ​ർ​ന്ന​ബാ​സ് എ​പ്പി​സ്കോ​പ്പ ന​ൽ​കി. ടി​സി​എ​ഫ് ലി​റ്റ​റേ​ച്ച​ർ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി വൈ​ദീ​ക​ർ​ക്ക് ബൈ​ബി​ൾ വി​ജ്ഞാ​ന​കോ​ശം സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​തി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് കെ.​വി.​തോ​മ​സ് നി​ർ​വ​ഹി​ച്ചു.
80 വ​യ​സു തി​ക​ഞ്ഞ​വ​രെ​യും വൈ​ദീ​ക വൃ​ത്തി​യി​ൽ 50 വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച​വ​രെ​യും കാ​തോ​ലി​ക്കാ ബാ​വ ആ​ദ​രി​ച്ചു. സി​എ​സ്ഐ ദ​ക്ഷി​ണ കേ​ര​ള മ​ഹാ​യി​ട​വ​ക വൈ​സ് ചെ​യ​ർ​മാ​ൻ റ​വ. ഡോ. ​ആ​ർ. ജ്ഞാ​ന​ദാ​സ്, ടി​സി​എ​ഫ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​വൈ.​ഡൈ​സ​ണ്‍, സെ​ക്ര​ട്ട​റി ഫാ.​ജോ​ണ്‍ അ​രീ​ക്ക​ൽ, പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഷെ​വ.​ഡോ.​കോ​ശി എം.​ജോ​ർ​ജ്, പ്ര​യ​ർ പാ​ർ​ട്ണേ​ഴ്സ് ഫെ​ലോ​ഷി​പ്പ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ടൈ​റ്റ​സ് ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.