ക​ളി​ക്കു​ന്ന​തി​നി​ടെ കി​ണ​റ്റി​ല്‍ വീ​ണ് ബാ​ല​ന്‍ മ​രി​ച്ചു
Thursday, April 25, 2019 11:57 PM IST
പേ​രൂ​ര്‍​ക്ക​ട: പ​ന്തെ​ടു​ക്കാ​ന്‍ ഇ​റ​ങ്ങി​യ ബാ​ല​ന്‍ കി​ണ​റ്റി​ല്‍ വീ​ണു മ​രി​ച്ചു. മ​ണ്ണ​ന്ത​ല മു​ക്കോ​ല മീ​ന​ങ്കാ​ണി​വി​ള വീ​ട്ടി​ല്‍ ആ​ന്‍റ​ണി​യു​ടെ മ​ക​ന്‍ കെ​വി​ന്‍ (15) ആ​ണ് മ​രി​ച്ച​ത്.ഇന്നലെ വൈ​കു​ന്നേ​രം ഏഴിനായിരുന്നു സം​ഭ​വം. വീ​ടി​നു സ​മീ​പ​ത്തു​ള്ള പ​റ​മ്പി​ല്‍ കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം ക​ളി​ക്കു​ക​യാ​യി​രു​ന്നു കെ​വി​ന്‍. ഇ​തി​നി​ടെ പ​ന്തു​രു​ണ്ട് കി​ണ​റ്റി​ലേ​ക്കു വീ​ണു. ഇ​തെ​ടു​ക്കാ​ന്‍ കി​ണ​റ്റി​ല്‍ ഇ​റ​ങ്ങാ​ന്‍ ശ്ര​മി​ക്ക​വെ​യാ​ണ് അ​പ​ക​ടം. കാ​ല്‍ വ​ഴു​തി കി​ണ​റ്റി​ല്‍ വീ​ണ ബാ​ല​നെ നാ​ട്ടു​കാ​ര്‍ ര​ക്ഷ​പ്പെ​ടു​ത്തി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.