യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ചു പ​രി​ക്കേ​ൽപ്പിച്ച കേസ്: രണ്ടുപേർ അറസ്റ്റിൽ
Friday, April 26, 2019 12:17 AM IST
നേ​മം : പു​ന്ന​മൂ​ട് ര​ക്തേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​വ​ച്ച് യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ നേ​മം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​ങ്കോ​ട് സ്വ​ദേ​ശി വി​ശാ​ഖി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ പ​ക​ലൂ​ർ ശ​ര​ണ്യ​ഭ​വ​നി​ൽ ശ​ര​ത്ത്(20), പു​ന്ന​മൂ​ട് കു​ഴി​യാം​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ കൃ​ഷ്ണ പ്ര​ദീ​പ് (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഫോ​ർ​ട്ട് എ​സി പ്ര​താ​പ​ൻ​നാ​യ​ർ, നേ​മം ഇ​ൻ​സ്പെ​ക്ട​ർ സാ​ജു​ജോ​ർ​ജ്, എ​സ്ഐ അ​നീ​ഷ്, സി​പി​ഒ​മാ​രാ​യ ബി​ജു, സു​നി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്ത്.​ മു​ൻ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.