വ​ർ​ക്ക്ഷോ​പ്പി​ൽ തീ​പി​ടി​ത്തം : 25 ബൈ​ക്കു​ക​ൾ ക​ത്തി​ന​ശി​ച്ചു
Friday, April 26, 2019 12:17 AM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട​യ​ക്ക് സ​മീ​പം ന​ക്രാം​ചി​റ​യി​ൽ വ​ർ​ക്ക്ഷോ​പ്പി​ൽ തീ​പി​ടി​ച്ച് 25 ബൈ​ക്കു​ക​ൾ ക​ത്തി ന​ശി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ പാ​ലേ​ലി സ്വ​ദേ​ശി ജ​യ​ന്‍റെ വ​ർ​ക്ക്ഷോ​പ്പി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ ​പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ​മീ​പ​വാ​സി​ക​ൾ വി​വ​രം കാ​ട്ടാ​ക്ക​ട പോ​ലീ​സി​നെ​യും ഫ​യ​ർ ഫോ​ഴ്സി​നെ​യും അ​റി​യി​ച്ചെ​ങ്കി​ലുംഅ​വ​ർ എ​ത്തു​മ്പോ​ഴേ​യ്ക്കും ക​ട പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചി​രു​ന്നു.

​ബൈ​ക്കു​ക​ളി​ൽ പെ​ട്രോ​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണ് തീ ​വ്യാ​പി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് പ​റ​ഞ്ഞു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് വൈ​ദ്യു​തി ബോ​ർ​ഡ് പ​റ​യു​ന്നു. ക​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്കു​ക​ൾ ഒ​ന്നാ​കെ ക​ത്തി​യ​മ​ർ​ന്ന​തി​നാ​ൽ ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​മു​ണ്ടാ​യ​താ​യി ജ​യ​ൻ പ​റ​ഞ്ഞു. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.