മ​നു​ഷ്യ ജീ​വി​ത​ത്തെ ആ​ഴ​ങ്ങ​ളി​ലേ​ക്കു ന​യി​ക്കു​ന്ന​താ​ണ് വി​ശ്വാ​സം: മോ​ണ്‍.ജി.​ക്രി​സ്തു​ദാ​സ്
Friday, April 26, 2019 12:17 AM IST
വെ​ള്ള​റ​ട: മ​നു​ഷ്യ ജീ​വി​ത​ത്തെ ആ​ഴ​ങ്ങ​ളി​ലേ​ക്കു ന​യി​ക്കു​ന്ന ഒ​ന്നാ​ണ് വി​ശ്വാ​സ​മെ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.ജി.​ക്രി​സ്തു​ദാ​സ്.

തെ​ക്ക​ന്‍ കു​രി​ശു​മ​ല തീ​ര്‍​ഥാ​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്ത്വ​ത്തി​ല്‍ ഉ​ണ്ട​ന്‍​കോ​ട് സെ​ന്‍റ് ജോ​സ​ഫ് ഫെ​ാറോ​നാ ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ലും സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലു​മാ​യി സം​ഘ​ടി​പ്പി​ച്ച വി​ശ്വാ​സ ജീ​വി​ത മെ​ഗാ എ​ക്സ്പോ​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.മു​ൻ എ​സ്പി സു​ധാ​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ കു​രി​ശു​മ​ല റെ​ക്ട​ര്‍മോ​ണ്‍.ഡോ.​വി​ന്‍​സെ​ന്‍റ് കെ.​പീ​റ്റ​ര്‍ പ്ര​സം​ഗി​ച്ചു.

യോ​ഗ​ത്തി​ൽ വി​ശ്വ​സ്ത സേ​വ​ന​ത്തി​ന് അ​ര്‍​ഹ​രാ​യ മു​ന്‍ അ​ധ്യാ​പ​ക​ന്‍ സെ​ല്‍​വ​ദാ​സി​നെ​യും, സെ​ല്‍​വ​രാ​ജ് ജോ​സ​ഫി​നെ​യും ആ​ദ​രി​ച്ചു.​ പു​ത്ത​ന്‍ക​ട ഫൊ​റോ​നാ വി​കാ​രി ഫാ. ​ബെ​ന്നി ലൂ​ക്കോ​സ്,ഉ​ണ്ട​ന്‍​കോ​ട് ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ.​പ്ര​ദീ​പ് ആ​ന്‍റോ, സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ എം.​യേ​ശു​ദാ​സ​ന്‍, ഹെ​ഡ്മി​സ്ട്ര​സ് എ​ഫ്.​ഫി​ലോ​മി​ന,നേ​ശ​ന്‍ (പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ ബെ​ദ​നി ),എ​ക്സ്പോ ഫി​നാ​ൻ​സ് ക​ണ്‍​വീ​ന​ര്‍ വി​ജു, കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​ണ്‍​വീ​ന​ര്‍ ഡോ.​എം.​കൃ​ഷ്ണ​ന്‍ നാ​ടാ​ര്‍, എം.​ബാ​ബു​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​ക്സി​ബി​ഷ​നി​ൽ അ​ന്‍​പ​തോ​ളം പ്ര​ദ​ര്‍​ശ​ന സ്റ്റാ​ളു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.കു​രി​ശു​മ​ല സ്ഥാ​പ​ക​ന്‍ ഫാ. ​ജോ​ണ്‍ ബാ​പ്റ്റി​സ്റ്റ് ഉ​ണ്ട​ന്‍​കോ​ട് ച​ര്‍​ച്ചി​ല്‍ ന​ട​ത്തി​വ​ന്ന ആ​യു​ര്‍​വേ​ദ വി​ഷ​ചി​കി​ത്സാ പാ​ര​മ്പ​ര്യ ചി​കി​ത്സ​യാ​യി സി​സ്റ്റ​ര്‍ നി​ര്‍​മ്മ​ല​യു​ടെ നേ​തൃ​ത്ത്വ​ത്വ​ത്തി​ല്‍ ന​ട​ത്തി​വ​രു​ന്ന സ്റ്റാ​ളും എ​ക്സ്പോ​യി​ലു​ണ്ട് .