ബാ​ർ​ട്ട​ൺ​ഹി​ൽ കൊ​ല​പാ​ത​കം: ജാ​മ്യ​അ​പേ​ക്ഷ കോ​ട​തി ത​ള്ളി
Friday, April 26, 2019 12:17 AM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ ഡ്രൈ​വ​ർ അ​നി​ൽ​കു​മാ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ഒ​ന്നാം പ്ര​തി വി​ഷ്ണു എ​സ്.​ബാ​ബു​വി​ന്‍റെ ജാ​മ്യ അ​പേ​ക്ഷ കോ​ട​തി ത​ള്ളി. ​ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. ര​ണ്ടാം പ്ര​തി ബി.​മ​നോ​ജി​ന്‍റെ ജാ​മ്യ അ​പേ​ക്ഷ​യി​ൽ കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും.​

മാ​ർ​ച്ച് 24 ന് ​രാ​ത്രി 11 ന് ​ബാ​ർ​ട്ട​ൺ​ഹി​ൽ സ്വ​ദേ​ശി​യും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ അ​നി​ൽ​കു​മാ​റി​നെ ബാ​ർ​ട്ട​ൺ​ഹി​ൽ ലോ ​കോ​ള​ജ് ജം​ഗ്ഷ​നി​യി​ൽ വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്.​പ ്ര​തി​ക​ൾ​ക്ക് കൊ​ല്ല​പ്പെ​ട്ട അ​നി​ൽ കു​മാ​റി​നോ​ടു​ള്ള വ്യ​ക്തി​പ​ര​മാ​യ ശ​ത്രു​ത​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് കേ​സ്.