ഇ​ടി​മി​ന്ന​ലി​ൽ വ്യാ​പ​ക​നാ​ശം
Friday, April 26, 2019 12:24 AM IST
നെ​ടു​മ​ങ്ങാ​ട്: ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ വെ​ള്ളൂ​ർ​ക്കോ​ണ​ത്ത് വീ​ട്ട് ഉ​പ​ക​ര​ണ​ങ്ങ​ൾ ത​ക​ർ​ന്നു. വെ​ള്ളൂ​ർ​ക്കോ​ണം കു​രി​ശ​ടി​യ്ക്കു സ​മീ​പ​ത്തെ ബൈ​ജു​വി​ന്‍റെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഇ​ടി​മി​ന്ന​ലേ​റ്റ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. വീ​ട്ടി​നു​ള്ളി​ലെ ഫാ​ൻ, ലൈ​റ്റ്, സ്വി​ച്ച് ബോ​ർ​ഡു​ക​ൾ എ​ന്നി​വ ക​ത്തി​ന​ശി​ച്ചു. വീ​ട്ടി​നു പു​റ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന വൈ​ദ്യു​ത​മീ​റ്റ​ർ, പ​മ്പ് സെ​റ്റ്, വാ​ട്ട​ർ ക​ണ​ക്ഷ​നു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ത​ക​ർ​ന്നു. വീ​ടി​ന്‍റെ പ​ല​യി​ട​ങ്ങ​ളി​ലും വി​ള്ള​ൽ വീ​ണു. വീ​ടി​ന​ട​ത്തു​ള്ള വാ​ഴ​ക​ൾ​ക്കും തെ​ങ്ങി​നും തീ ​പി​ടി​ച്ചു.

ബൈ​ജു​വും ഭാ​ര്യ പ്രി​യ​യും ഈ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​വ​ർ​ക്ക് മ​റ്റു അ​പ​ക​ട​ങ്ങ​ളൊ​ന്നും സം​ഭ​വി​ച്ചി​ല്ല. സ​മീ​പ​വാ​സി​ക​ളാ​യ ഗി​രീ​ശ​ൻ, വി​നോ​ദ്, രാ​ജേ​ന്ദ്ര​ൻ, അ​ബൂ​ബേ​ക്ക​ർ, കു​ട്ട​പ്പ​നാ​ശാ​രി എ​ന്നി​വ​രു​ടെ വീ​ട്ടി​ലെ കം​പ്യൂ​ട്ട​ർ, ടി​വി, ഫ്രി​ഡ്ജ്, ലൈ​റ്റു​ക​ൾ തു​ട​ങ്ങി​യ ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും കേ​ടു സം​ഭ​വി​ച്ചു. ഇ​ടി​മി​ന്ന​ലി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് വാ​ർ​ഡ് മെ​മ്പ​ർ സി.​ര​ജി​ത​കു​മാ​രി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.