പെ​രി​ങ്ങ​മ്മ​ല മാ​ലി​ന്യ പ്ലാ​ന്‍റ് : പ​ട്ടി​ക​ജാ​തി​ -വ​ർ​ഗ​ ക​മ്മീ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു
Friday, April 26, 2019 12:24 AM IST
പാ​ലോ​ട് : പെ​രി​ങ്ങ​മ്മ​ല മാ​ലി​ന്യ പ്ലാ​ന്‍റ് പ​ദ്ധ​തി പ്ര​ദേ​ശം പ​ട്ടി​ക​ജാ​തി -​വ​ർ​ഗ​ക​മ്മീ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു. ഒ​ഴു​കു​പാ​റ,പ​ന്നി​യോ​ട് ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളോ​ട് ചേ​ർ​ന്ന് ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ആ​ദി​വാ​സി മ​ഹാ​സ​ഭ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് നേ​രി​ട്ട് അ​ന്വേ​ഷി​ക്കാ​നാ​ണ് ക​മ്മീ​ഷ​ൻ എ​സ്.​അ​ജ​യ​കു​മാ​ർ എത്തിയത്.

മു​ന്നൂ​റ് ദി​വ​സ​ങ്ങ​ളാ​യി നാ​ട്ടു​കാ​ർ ന​ട​ത്തി വ​രു​ന്ന സ​മ​ര​പ​ന്ത​ലി​ൽ എ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളും ചി​റ്റാ​ർ ന​ദി​യും പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളും സ​ന്ദ​ർ​ശി​ച്ചു.മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് സ​മ​ര സ​മി​തി നേ​താ​ക്ക​ളോ​ടും നാ​ട്ടു​കാ​രോ​ടും വി​ശ​ദ​മാ​യി വി​വ​ര​ങ്ങ​ളും പ​രാ​തി​ക​ളും ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി. ആ​ദി​വാ​സി മ​ഹാ​സ​ഭാ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ ത്രി​വേ​ണി, ഊ​ര്മൂ​പ്പ​ൻ ഭാ​സ്ക​ര​ൻ കാ​ണി ,എ​ഫ്ആ​ർ സി ​ചെ​യ​ർ​മാ​ൻ മോ​ഹ​ൻ, സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ നി​സാ​ർ മു​ഹ​മ്മ​ദ് സു​ൾ​ഫി, കൊ​ച്ചു​വി​ള അ​ൻ​സാ​രി, സ​ലിം , അ​ജി​ത് പെ​രി​ങ്ങ​മ്മ​ല എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.