പ​രു​ത്തി​ക്കു​ഴി സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ തി​രു​നാ​ളിന് നാളെ കൊടിയേറും
Friday, April 26, 2019 12:24 AM IST
തി​രു​വ​ന​ന്ത​പു​രം: പ​രു​ത്തി​ക്കു​ഴി സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇ​ട​വ​ക വി​കാ​രി ഫാ.​ബീ​ഡ്മ​നോ​ജ് അ​മാ​ദോ തി​രു​നാ​ൾ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് നടക്കുന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്കു ഫാ.​ഡി.​തോ​മ​സ് മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഫാ.​ഡി​ജോ പ​ത്രോ​സ് വ​ച​ന സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും മ​റ്റു തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കും ഫാ.​ജൂ​ഡി​റ്റ് പ​യ​സ്, ഫാ.​എ.​ആ​ർ. ജോ​ണ്‍, ഫാ.​ഡോ​ണി ഡി.​പോ​ൾ, ഫാ.​പ്ര​ബി​ൻ, ഫാ.​ജോ​ണ്‍ ബോ​സ്കോ എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​രാകും.

30ന് ​വൈ​കു​ന്നേ​രം ആ​റി​ന് ആ​രം​ഭി​ക്കു​ന്ന സ​ന്ധ്യാ​വ​ന്ദ​ന ശു​ശ്രൂ​ഷ​യ്ക്കു റ​വ.​ഡോ. ബേ​ബി ബെ​ബി​ൻ​സ​ണ്‍ മു​ഖ്യ​കാ​ർ​മി​ക​നാകും. ​തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​താ ചാ​ൻ​സ​ല​ർ റ​വ.​ഡോ. വൈ.​എം. എ​ഡി​സ​ണ്‍ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്നു ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം. തി​രു​നാ​ൾ ദി​ന​മാ​യ മേ​യ് ഒ​ന്നി​നു വൈ​കു​ന്നേ​രം 5.45ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ​ബ​ലിക്ക് റ​വ.​ഡോ. ഗ്ലാ​ഡി​ൻ അ​ല​ക്സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വഹിക്കും. തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. സി.​ജോ​സ​ഫ് വ​ച​ന സ​ന്ദേ​ശം നൽകും.