പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളംപാ​ഴാ​കു​ന്നു
Friday, April 26, 2019 12:24 AM IST
പേ​രൂ​ര്‍​ക്ക​ട: കു​ടി​വെ​ള്ള​ത്തി​നാ​യി നാ​ട്ടു​കാ​ർ നെ​ട്ടോ​ട്ടം ഒാ​ടു​ന്പോ​ൾ ര​വി​ന​ഗ​റി​ല്‍ സി​എ​സ്ഐ പ​ള്ളി​ക്കു സ​മീ​പം പൈ​പ്പ് പൊ​ട്ടി കുടി​വെ​ള്ളം പാ​ഴാ​കു​ന്നു. ര​ണ്ട് ആ​ഴ്ച​യാ​യി വെ​ള്ള​പാ​ഴാ​കു​ന്ന​ത് അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​

ചെ​റി​യ ചോ​ര്‍​ച്ച​യി​ല്‍ തു​ട​ങ്ങി​യ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​താ​യ​തോ​ടെ​യാ​ണ് വ​ലി​യ പൊ​ട്ട​ലാ​യ​ത്. ഉ​ള്ളൂ​ര്‍, പോ​ങ്ങു​മ്മൂ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്കു വെ​ള്ള​മെ​ത്തി​ക്കു​ന്ന 900 എം​എം​പി​എ​സ്‌​സി പൈ​പ്പാ​ണ് പൊ​ട്ടി​യ​ത്. നി​ര​വ​ധി ത​വ​ണ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചെ​ങ്കി​ലും അ​വ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. വേ​ന​ല്‍ ക​ടു​ത്ത് കു​ടി​വെ​ള്ള ക്ഷാ​മം തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പൈ​പ്പി​ലെ ചോ​ര്‍​ച്ച പ​രി​ഹ​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്.