നെ​ടു​മ​ങ്ങാ​ട് - വെ​ള്ള​നാ​ട് റോ​ഡ് ന​വീ​ക​ര​ണം പാ​തി​വ​ഴി​യി​ൽ നിലച്ചു
Friday, April 26, 2019 12:24 AM IST
നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര - നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന റോ​ഡാ​യ നെ​ടു​മ​ങ്ങാ​ട് - അ​രു​വി​ക്ക​ര - വെ​ള്ള​നാ​ട് റോ​ഡ് ന​വീ​ക​ര​ണം പാ​തി​വ​ഴി​യി​ൽ നിലച്ചു. റോ​ഡ് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ല്‍ ന​വീ​ക​രി​ക്കു​ന്ന​തി​ന് 41.60 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് കി​ഫ്ബി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ട് ര​ണ്ടു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും പ​ദ്ധ​തി​യി​പ്പോ​ഴും തു​ട​ങ്ങി​യി​ട​ത്തു ത​ന്നെ നി​ൽ​ക്കു​കയാണ്. ചി​ല​യി​ട​ങ്ങ​ളി​ൽ സ്ഥ​ലം ഏ​റ്റെ​ടു​ത്ത​തൊ​ഴി​ച്ചാ​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ങ്ങ​ളെ​ല്ലാം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്.

സം​സ്ഥാ​ന​ത്ത് ആ​ദ്യ ഘ​ട്ട​ത്തി​ല്‍ അം​ഗീ​കാ​രം ല​ഭി​ച്ച മൂ​ന്ന് റോ​ഡു​ക​ളി​ല്‍ ഒ​ന്നാ​ണ് നെ​ടു​മ​ങ്ങാ​ട് -അ​രു​വി​ക്ക​ര- വെ​ള്ള​നാ​ട് റോ​ഡ്. നെ​ടു​മ​ങ്ങാ​ട് മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ല്‍ നി​ന്നും ആ​രം​ഭി​ച്ച് മ​ഞ്ച, ക​ള​ത്ത​റ, മു​ള്ളി​ല​വി​ന്‍​മൂ​ട് വ​ഴി അ​രു​വി​ക്ക​ര ജം​ഗ്ഷ​നി​ലെ​ത്തി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ വ​ഴി വെ​ള്ള​നാ​ട് കു​ള​ക്കോ​ട് അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ല്‍ 11 കി​ലോ മീ​റ്റ​ര്‍ ദൂ​രം റോ​ഡാ​ണ് ന​വീ​ക​രി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്.

നി​ല​വി​ലെ റോ​ഡി​ന്‍റെ വീ​തി കൂട്ടി ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഓ​ട​യും സം​ര​ക്ഷ​ണ ഭി​ത്തി​യും ക​ലു​ങ്കു​ക​ളും ന​ട​പ്പാ​ത​യും നി​ര്‍​മി​ച്ച് ബിഎംആൻഡ് ബിസി നി​ല​വാ​ര​ത്തി​ൽ റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​നാ​ണ് തീ​രു​മാ​നം. റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ടി വ​രു​മ്പോ​ൾ സ്ഥ​ലം ന​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​തി​നാ​യി 10.32 കോ​ടി രൂ​പ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ വാ​ട്ട​ര്‍ അ​ഥോറിട്ടി​യു​ടെ എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം പൈ​പ്പ് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന് വേ​ണ്ടി മൂന്നു കോ​ടി രൂ​പ​യും വൈ​ദ്യു​ത തൂണുകൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 26.30 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

നെ​ടു​മ​ങ്ങാ​ട് -മ​ഞ്ച മു​ത​ല്‍ മു​ള്ളി​ല​വി​ന്‍​മൂ​ട് വ​രെ​യും അ​രു​വി​ക്ക​ര പാ​ലം മു​ത​ല്‍ വെ​ള്ള​നാ​ട് -കു​ള​ക്കോ​ട് വ​രെ​യു​ള്ള ഭാ​ഗ​ത്തെ റോ​ഡ് പ​ല​യി​ട​ത്തും ത​ക​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ര​ണ്ട് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​റോ​ഡി​ന്‍റെ ആ​കെ​യു​ള്ള 11 കി​ലോ മീ​റ്റ​റി​ല്‍ ഒന്പത് കി​ലോ മീ​റ്റ​റോ​ളം ക​ട​ന്ന് പോ​കു​ന്ന​ത് അ​രു​വി​ക്ക​ര നിി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ അ​രു​വി​ക്ക​ര വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ​യാ​ണ്.

റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു തു​ട​ങ്ങി​യി​ട്ട് കാ​ല​മേ​റെ​യാ​യി​ട്ടും അ​ധി​കൃ​ത​ർ ഇ​തു​വ​രെ തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ല. പിഡ​ബ്ല്യു​ഡി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് റോ​ഡ് നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​വാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ആ​വ​ശ്യ​മാ​യ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് അ​പ​ക​ട​ക​ര​മാ​യ വ​ള​വു​ക​ൾ ഒ​ഴി​വാ​ക്കി റോ​ഡു​നി​ർ​മാണം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.