കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ​ക്കു മ​ർ​ദ​നം: യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, April 26, 2019 12:25 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ടി​ക്ക​റ്റ് എ​ടു​ക്കാ​തെ യാ​ത്ര ചെ​യ്ത​ത് ചോ​ദ്യം ചെ​യ്ത ക​ണ്ട​ക്ട​റെ യാ​ത്ര​ക്കാ​ര​ൻ മ​ർ​ദി​ച്ച​താ​യി പ​രാ​തി. വെ​ഞ്ഞാ​റ​മൂ​ട് ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ ഡി. ​പ്ര​ദീ​പി​ന് (33) മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ഭി​ജി​ത് (25)നെ ​അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം വെ​ഞ്ഞാ​റ​മൂ​ട് ഡി​പ്പോ​യി​ൽ നി​ന്നും 11 .30 ന് ​തി​രു​വ​ന​പു​ര​ത്തേ​യ്ക്ക് പു​റ​പ്പെ​ട്ട ഓ​ർ​ഡി​ന​റി ബ​സി​ലാ​യി​രു​ന്നു സം​ഭ​വം. ക​ണ്ട​ക്ട​ർ അ​ഭി​ജി​ത്തി​നോ​ട് ടി​ക്ക​റ്റ് ചോ​ദി​ച്ച​പ്പോ​ൾ ക്ഷു​ഭി​ത​നാ​യ ഇ​യാ​ൾ ക​ണ്ട​ക്ട​റെ അ​സ​ഭ്യം പ​റ​യു​ക​യും മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു.

യാ​ത്ര​ക്കാ​ർ പി​ടി​കൂ​ടി ത​മ്പാ​നൂ​ർ പോ​ലീ​സി​ന് കൈ​മാ​റി​യ യു​വാ​വി​നെ റി​മാ​ൻ​ഡു ചെ​യ്തു. മു​ഖ​ത്തും മു​തു​കി​ലും ഗു​രു​ത​മാ​യി മ​ർ​ദ​ന​മേ​റ്റ ക​ണ്ട​ക്ട​റെ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.