യു​വാ​വ് ക​ഴു​ത്ത​റു​ത്ത് മ​രി​ച്ച സം​ഭ​വം: കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യം
Saturday, May 18, 2019 12:30 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കു​ടും​ബ വ​ഴ​ക്കി​നി​ടെ യു​വാ​വ് ക​ഴു​ത്ത​റു​ത്ത് മ​രി​ച്ച സം​ഭ​വം പു​തി​യ വ​ഴി​ത്തി​രി​വി​ൽ. മ​രി​ച്ച വ​ട്ട​പ്പാ​റ സ്വ​ദേ​ശി വി​നോ​ദി​ന്‍റെ ഭാ​ര്യ മ​ജി​സ്ട്രേ​റ്റി​ന് ന​ൽ​കി​യ മൊ​ഴി​യി​ലാ​ണ് സം​ഭ​വം കൊ​ല​പാ​ത​ക​മാ​കാ​മെ​ന്ന സ്ഥി​രീ​ക​ര​ണ​ത്തി​ൽ പോ​ലീസ് എത്തിയത് ​.​ഇ​ന്ന​ലെ വൈ​കു​ന്നേ​രം വി​നോ​ദി​ന്‍റെ ഭാ​ര്യ​യെ വി​ളി​ച്ചു വ​രു​ത്തി പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നു​മാ​ണ് കേ​സി​ന് നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വു​ണ്ടാ​യ​ത്.

ഇ​വ​ർ ആ​ദ്യം ന​ൽ​കി​യ മൊ​ഴി​യി​ൽ നി​ന്നും വ്യ​ത്യ​സ്ഥ​മാ​യ മൊ​ഴി​യാ​ണ് ഇ​പ്പോ​ൾ പോ​ലീ​സി​ന് മു​ന്നി​ലും, മ​ജി​സ്ട്രേ​റ്റിനും ന​ൽ​കി എ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ ദി​വ​സം രാ​വി​ലെ പ​ള്ളി​യി​ൽ പോ​യി തി​രി​കെ വീ​ട്ടി​ലെ​ത്തി​യ​ശേ​ഷം ഭ​ർ​ത്താ​വി​ന്‍റെ നി​ല​വി​ളി കേ​ട്ട് ഓ​ടി എ​ത്തു​മ്പോ​ൾ കു​ടും ബ​സു​ഹൃ​ത്താ​യ ഒ​രാ​ൾ ഇ​വി​ടെ നി​ന്നും ഓ​ടി പോ​കു​ന്ന​ത് ക​ണ്ടു എ​ന്നാ​ണ് ഇ​വ​ർ പോ​ലി​സി​ന് ന​ൽ​കി​യ പു​തി​യ മൊ​ഴി.

വ​ട്ട​പ്പാ​റ ക​ല്ല​യം കാ​ര​മു​ട് ന​മ്പാ​ട് വാ​ട​ക​യ്ക്ക് ത​മ​സി​ക്കു​ക​യാ​യി​രു​ന്ന ജോ​സ​ഫ്, ശോ​ശാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വി​നോ​ദ് കു​മാ​ർ (35) ക​ഴി​ഞ്ഞ 12 നാ​ണ് മ​രി​ച്ച​ത്. സം​ഭ​വ ദി​വ​സം വീ​ട്ടി​ൽ ക​ണ്ടു എ​ന്നു പ​റ​യു​ന്ന​യാ​ളെ പോ​ലീ​സ് തെ​ര​യു​ക​യാ​ണ്.

ഇ​യാ​ൾ ടി​പ്പ​ർ ലോ​റി ഡ്രൈ​വ​ർ ആ​ണെ​ന്നും ഇ​ട​യ്ക്ക് ഇ​ട​യ്ക്ക് വീ​ട്ടി​ൽ വ​ന്നു പോ​കാ​റു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ത​ന്നോ​ട് വ​ഴ​ക്കു കൂ​ടു​ന്ന​തി​നി​ടെ ക​റി​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് വി​നോ​ദ് സ്വ​യം ക​ഴു​ത്ത​റു​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ഭാ​ര്യ ആ​ദ്യം പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്ന​ത്. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് വി​നോ​ദി​ന്‍റെ സ​ഹോ​ദ​രി​യും പി​താ​വും വ​ട്ട​പ്പാ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ വി​നോ​ദ് ജോ​ലി​ക്കി​ട​യി​ൽ ഇ​ൻ​സ്റ്റാ​ൾ​മെ​ന്‍റ് ബി​സി​ന​സി​നും പോ​കാ​റു​ണ്ടാ​യി​രു​ന്നു.​ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി വ​ട്ട​പ്പാ​റ സി​ഐ​പ​റ​ഞ്ഞു.