ചി​കി​ത്സ​യ്ക്കെ​ത്തി​ച്ച ത​ട​വു​പു​ള്ളി മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നു ചാ​ടി​പ്പോ​യി
Saturday, May 18, 2019 12:30 AM IST
പേ​രൂ​ര്‍​ക്ക​ട: തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ല്‍ സ​ബ് ജ​യി​ലി​ല്‍ നി​ന്നു ഊ​ള​മ്പാ​റ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ച ത​ട​വു​പു​ള്ളി ചാ​ടി​പ്പോ​യി. ഇ​ന്ന​ലെ രാ​വി​ലെ ആ​റി​ന് കാ​യം​കു​ളം സ്വ​ദേ​ശിയാണ് ചാ​ടി​പ്പോ​യ​ത്.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്ത് കാ​യം​കു​ള​ത്തെ ഒ​രു ബൂ​ത്ത് ഓ​ഫീ​സ് അ​ഗ്നി​ക്കി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ലെ പ്ര​തി​യാ​യ ഇയാൾ സ​ബ്ജ​യി​ലി​ല്‍ ശാ​രീ​രി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ക്കു​ക​യും ജ​യി​ലി​നു​ള്ളി​ല്‍ ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

തുടർന്ന് ഇയാളെ ക​ഴി​ഞ്ഞ 11ന് ​ഊ​ള​മ്പാ​റ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ച​ത്. ആ​ദ്യം ഫോ​റ​ന്‍​സി​ക് വാ​ര്‍​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​യാ​ളെ രോ​ഗം ക​ല​ശ​ലാ​യ​തോ​ടെ സി​ക്ക് വാ​ര്‍​ഡി​ലെ 29-ാം ന​മ്പ​ര്‍ സെ​ല്ലി​ലേ​ക്കു മാ​റ്റി. സം​ഭ​വ​ദി​വ​സം രാ​വി​ലെ പ്ര​ഭാ​ത​കൃ​ത്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തി​നാ​യി ഇ​യാ​ള്‍​ക്ക് അധികൃതർ സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്തി​രു​ന്നു.

തു​ട​ര്‍​ന്ന് മ​രു​ന്ന് ന​ല്‍​കു​ന്ന​തി​ന് സെ​ല്ലി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ഷ്ടി​ക ഇ​ള​ക്കി​മാ​റ്റി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സെ​ല്ലി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങി​യ ഇ​യാ​ള്‍ മ​തി​ല്‍​ചാ​ടി ര​ക്ഷ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം.
ത​ട​വു​പു​ള്ളി ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു ര​ക്ഷ​പ്പെ​ട്ട​തോ​ടെ അ​ധി​കൃ​ത​ര്‍ പേ​രൂ​ര്‍​ക്ക​ട പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.