ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, May 18, 2019 12:30 AM IST
ക​ഴ​ക്കൂ​ട്ടം : ടെ​ക്നോ​പാ​ർ​ക്കി​ന് സ​മീ​പം വി​ൽ​പ്പ​ന​യ്ക്കാ​യി എ​ത്തി​ച്ച എ​ൽ​എ​സ്ഡി സ്റ്റാ​മ്പും ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സം​ഭ​വ​ത്തി​ൽ എ​റ​ണാ​കു​ളം ഫോ​ർ​ട്ട് കൊ​ച്ചി​ പ​ണി​ക്ക​ശേ​രി പ​റ​മ്പി​ൽ വീ​ട്ടി​ൽ ആ​ന്‍റ​ണി രാ​ജ​ൻ (23) ആണ് ​ക​ഴ​ക്കൂ​ട്ടം എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ദീ​പ് റാ​വു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി .15 എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​ക​ളും 70 ല​ഹ​രി ഗു​ളി​ക​ക​ളു​മാ​ണ് ഇ​യാ​ളി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്.​

ക​ഴ​ക്കൂ​ട്ടം കേ​ന്ദ്രീ​ക​രി​ച്ച് ഹോ​ട്ട​ലു​ക​ളി​ൽ അ​ന​ധി​കൃ​ത​മാ​യ ഡി​ജെ പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​റു​ണ്ടെ​ന്നും ഇ​വി​ടെ ല​ഹ​രി വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​വെ​ന്ന് എ​ക്സൈ​സ് സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ടത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​റ്റി​ൻ​കു​ഴി​യി​ൽ​വ​ച്ച് ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​ത്.