കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ഒാ​ട്ടോ ജ​യ​ൻ അ​റ​സ്റ്റി​ൽ
Saturday, May 18, 2019 12:30 AM IST
ആ​റ്റി​ങ്ങ​ൽ: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ഒാ​ട്ടോ ജ​യ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ളി​വി​ലാ​യി​രു​ന്ന ജ​യ​നെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ശോ​ക് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചി​റ​യി​ൻ​കീ​ഴ് എ​സ്ഐ സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കൊ​ല​പാ​ത​കം, മോ​ഷ​ണം, പി​ടി​ച്ചു​പ​റി, വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ജ​യ​ൻ വാ​റ​ണ്ടു​ക​ൾ ഉ​ണ്ടാ​യ​തി​നാ​ൽ പോ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു.
കൊ​ല്ലം ജി​ല്ല​യി​ലെ കൊ​ട്ടി​യം പോ​ലീ​സ് സ്റ്റേ​ഷ​നിലെ ജോ​സ​ഫ് സ​ഹാ​യ​ൻ വ​ധ​ക്കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ ജ​യ​ൻ. ഈ ​കേ​സി​ൽ ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കെ​തി​രെ കൊ​ല്ലം ജി​ല്ലാ കോ​ട​തി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി ഫേ​മ​സ് വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​ഐ വി​പി​ൻ കു​മാ​ർ , എ​സ് ഐ ​ഡി. സ​ജീ​വ്,എ​സ് ഐ ​ബാ​ബു, എ ​എ​സ് ഐ ​ശി​വ​പ്ര​സാ​ദ്, സി ​പി ഒ​മാ​രാ​യ ഹാ​രി​ത്, ബൈ​ജു, ശ​ര​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.