അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ അ​രി പി​ടി​ച്ചെ​ടു​ത്തു
Saturday, May 18, 2019 12:30 AM IST
വി​ഴി​ഞ്ഞം: അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​കൊ​ണ്ടു​പോ​യ അ​ഞ്ച് ചാ​ക്ക് റേ​ഷ​ൻ പ​ച്ച​രി പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ന്ന​ലെ ഉ​ച്ച​ക്ക​ട ഭാ​ഗ​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പി​ക്ക​പ്പ് വാ​നി​ൽ ക​ട​ത്തി​കൊ​ണ്ടു വ​ന്ന അ​രി പി​ടി​കൂ​ടി​യ​ത്.​വാ​ൻ ഡ്രൈ​വ​റെ ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ചു.

വി​ഴി​ഞ്ഞം ഐ​സ് പ്ലാ​ന്‍റി​നു സ​മീ​പ​ത്തു​ള്ള റേ​ഷ​ൻ ക​ട​യി​ൽ കൊ​ണ്ടു​വ​ന്ന അ​രി​യാ​ണെ​ന്നും ക​ട്ട​ച്ച​ൽ കു​ഴി​യി​ലെ അ​ഖി​ൽ ഫ്ല​വ​ർ മി​ല്ലി​ലേ​ക്ക് കൊ​ണ്ടു​പോ​യ​താ​ണെ​ന്ന് ഡ്രൈ​വ​ർ പ​റ​ഞ്ഞെ​ന്ന് വി​ഴി​ഞ്ഞം എ​സ്ഐ തൃ​ദീ​പ് ച​ന്ദ്ര​ൻ പ​റ​ഞ്ഞു .അ​രി ക​ട​ത്താ​നു​പ​യോ​ഗി​ച്ച വാ​ഹ​നം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത അ​രി തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്ക് സ​പ്ലെ ഓ​ഫീ​സ​ർ​ക്ക് കൈ​മാ​റി. ഗ്രേ​ഡ് എ​സ് ഐ ​ജ​യ​കു​മാ​ർ, സി ​പി ഒ ​അ​ഖി​ൽ ഹോം ​ഗാ​ർ​ഡ് ശ്രീ​കു​മാ​ർ എ​ന്നി​വ​രാ​ണ് അ​രി പി​ടി​കൂ​ടി​യ​ത്.