വീ​ട് കു​ത്തി​ത്തുറ​ന്ന് ക​വ​ർ​ച്ച: പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​താ​യി സൂ​ച​ന
Saturday, May 18, 2019 12:30 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് തേ​മ്പാം​മൂ​ട്ടി​ൽ പ്ര​വാ​സി​യു​ടെ വീ​ട് കു​ത്തി​ത്തുറ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക​ൾ പോ​ലീ​സ് പി​ടി​യി​ലാ​യ​താ​യി സൂ​ച​ന.

അവ​ന​വ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​തായാണ് സൂ​ച​ന. ക​ഴി​ഞ്ഞ 10നാണ് ​തേ​മ്പാം​മൂ​ട്, ചാ​വ​റോ​ട്, ഫ​സീ​ന മ​ൻ​സി​ലി​ൽ ഷാ​ഫി​യു​ടെ വീ​ട്ടി​ൽ നി​ന്ന് ഇ​രു​പ​ത്തി ര​ണ്ട് പ​വ​നും, പ​തി​നാ​യി​രം രൂ​പ​യും അ​പ​ഹ​രി​ച്ച​ത്.​ ഷാ​ഫി​യു​ടെ ഭാ​ര്യ റ​ഫീ​ന​യും മ​ക​ളും മാ​താ​വ് ഫാ​ത്തി​മ​യു​മാ​ണ് ഇ​വി​ടെ താ​മ​സം. മ​ക​ൾ​ക്ക് സു​ഖ​മി​ല്ലാ​ത്തതി​നാ​ൽ കു​ട്ടി​യേ​യും കൂ​ട്ടി റ​ഫീ​ന ആ​ശു​പ​ത്രി​യി​ലും മാ​താ​വ് കു​ടും​ബ​വീ​ട്ടി​ലും പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു.

ആ​ശു​പ​ത്രി​യി​ൽ നി​ന്നും വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​കു​ത്തി തു​റ​ന്നാ​ണ് സ്വ​ർ​ണ​വും പ​ണ​വുംക​വ​ർ​ന്ന​ത്.​വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സും, റൂ​റ​ൽ എ​സ്പി​യു​ടെ സ്പെ​ഷ​ൽ സ്ക്വാ​ഡു​മാ​ണ് കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.