വി​നോ​ദ് കു​മാ​ർ വധം: ഒരാൾ കസ്റ്റഡിയിൽ
Sunday, May 19, 2019 12:16 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വ​ട്ട​പ്പാ​റ ക​ല്ല​യം സ്വ​ദേ​ശി വി​നോ​ദ് കു​മാ​ർ കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭാ​ര്യ​യു​ടെ സു​ഹൃ​ത്ത് ക​സ്റ്റ​ഡി​യി​ൽ. തി​രു​വ​ന​ന്ത​പു​രം, തൊ​ഴു​വ​ൻ​കോ​ട് സ്വ​ദേ​ശി മ​നോ​ജി​നെ​യാ​ണ് വ​ട്ട​പ്പാ​റ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​ഞ്ചു ദി​വ​സം മു​ന്പാ​ണ് വ​ട്ട​പ്പാ​റ ക​ല്ല​യം സ്വ​ദേ​ശി വി​നോ​ദി​നെ ക​ഴു​ത്തി​ൽ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ വീ​ടി​ന് സ​മീ​പം ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള സം​ശ​യ​ങ്ങ​ള്‍ വി​നോ​ദി​ന്‍റെ ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​നോ​ട് അ​ന്നു ത​ന്നെ പ​റ​ഞ്ഞി​രു​ന്നു.
വി​നോ​ദി​ന്‍റെ ആ​റ് വ​യ​സു​ള്ള മ​ക​ന്‍റെ ര​ഹ​സ്യ​മൊ​ഴി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വീ​ട്ടി​ൽ നി​ന്നും ഒ​രാ​ള്‍ അ​ച്ഛ​നെ മ​ർ​ദി​ച്ച​ശേ​ഷം ഇ​റ​ങ്ങി ഓ​ടു​ന്ന​ത് ക​ണ്ടു​വെ​ന്നാ​ണ് കു​ട്ടി​യു​ടെ മൊ​ഴി.
ഇ​തേ​തു​ട​ർ​ന്ന് വി​നോ​ദി​ന്‍റെ ഭാ​ര്യ​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ കു​ട്ടി​യു​ടെ മൊ​ഴി​ക്ക് സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ​വ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കു​ക​യാ​യി​രു​ന്നു. വ​ട്ട​പ്പാ​റ സി​ഐ ബി​ജു​ലാ​ലാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.