വി​ദേ​ശ​ത്ത് ജോ​ലി​ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ണം ത​ട്ട​ൽ; യു​വാ​വ് അ​റ​സ്റ്റി​ൽ
Sunday, May 19, 2019 12:17 AM IST
പേ​രൂ​ര്‍​ക്ക​ട: വി​ദേ​ശ​ത്ത് ജോ​ലി ത​ര​പ്പെ​ടു​ത്തി ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍ . നെ​ടു​മ​ങ്ങാ​ട് ഭ​ര​ത​ന്നൂ​ര്‍ സ്വ​ദേ​ശി അ​രു​ണ്‍ (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നാ​ലാ​ഞ്ചി​റ​യി​ല്‍ ഒ​രു വ​ര്‍​ഷ​മാ​യി ജോ​ബ് ക​ണ്‍​സ​ള്‍​ട്ട​ന്‍​സി സ്ഥാ​പ​നം ന​ട​ത്തി​വ​രു​ന്നി​രു​ന്ന അ​രു​ണ്‍ വി​ദേ​ശ​ങ്ങ​ളി​ല്‍ ജോ​ലി വാ​ങ്ങി​ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് നി​ര​വ​ധി ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്ന് പ​ണം പ​റ്റി​ച്ചി​ട്ടു​ണ്ട്.
90 ഓ​ളം പേ​ര്‍ ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ണ്ടെ​ന്നും ഇ​തി​ല്‍ 10 ഓ​ളം പേ​രി​ല്‍ നി​ന്നാ​ണ് ഇ​യാ​ള്‍ പ​ണം വാ​ങ്ങി​യി​ട്ടു​ള്ള​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഏ​ക​ദേ​ശം 10 ല​ക്ഷം രൂ​പ​യാ​ണ് ഇ​യാ​ള്‍ കൈ​പ്പ​റ്റി​യി​ട്ടു​ള്ള​ത്. ഫി​ന്‍​ലാ​ന്‍​ഡി​ലെ ഹെ​ല്‍​ത്സി​ങ്കി ആ​ശു​പ​ത്രി​യു​ടെ പേ​രു പ​റ​ഞ്ഞാ​യി​രു​ന്നു ത​ട്ടി​പ്പ്.
ഇ​വി​ടെ ജോ​ലി വാ​ങ്ങി​ത്ത​രാ​മെ​ന്നു പ​റ​ഞ്ഞ് വ്യാ​ജ രേ​ഖ​ക​ളു​ണ്ടാ​ക്കി​യാ​യി​രു​ന്നു പ​ണം​ത​ട്ടി​യ​ത്. ഒ​ടു​വി​ല്‍ വി​ദ്യാ​ര്‍​ഥിക​ളെ ഡ​ല്‍​ഹി​ൽ എ​ത്തി​ച്ച​ശേ​ഷം മു​ങ്ങു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി. നാ​ലാ​ഞ്ചി​റ​യി​ലേ​തി​നു സ​മാ​ന​മാ​യ സ്ഥാ​പ​നം എ​റ​ണാ​കു​ള​ത്തും ഇ​യാ​ള്‍​ക്കു​ണ്ട്. ഇ​വി​ടെ ഇ​യാ​ള്‍ പാ​ര്‍​ട്ട്ണ​റു​മാ​യി ചേ​ര്‍​ന്നാ​ണ് പ​റ്റി​പ്പ് ന​ട​ത്തി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പാ​ര്‍​ട്ട്ണ​റു​ടെ ഭാ​ര്യ അ​റ​സ്റ്റി​ലാ​യി​രു​ന്നു.
ത​ട്ടി​പ്പി​നി​ര​യാ​യ​വ​ര്‍ നൽകിയ ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ണ്ണ​ന്ത​ല പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി എ​റ​ണാ​കു​ള​ത്തു​നി​ന്ന് പി​ടി​യി​ലാ​യ​ത്. ക​ന്‍റോ​ണ്‍​മെ​ന്‍റ് എ​സി പ്ര​ദീ​പ് കു​മാ​റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം മ​ണ്ണ​ന്ത​ല എ​സ്ഐ ജ​യ​കു​മാ​ര്‍, ക്രൈം ​എ​സ്ഐ ബാ​ബു, സി​പി​ഒ​മാ​രാ​യ ചി​ത്ര​ന്‍, നാ​സ​റു​ദ്ദീ​ന്‍,സി​ബി എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.