വ​ലി​യ​കു​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ശി​ശു​രോ​ഗ​വി​ദ​ഗ്ധ​നെ നി​യ​മി​ച്ചു
Sunday, May 19, 2019 12:17 AM IST
ആ​റ്റി​ങ്ങ​ല്‍: വ​ലി​യ​കു​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ശി​ശു​രോ​ഗ​വി​ദ​ഗ്ധ​നെ നി​യ​മി​ച്ചു. ആ​ശു​പ​ത്രി​യി​ല്‍ ശി​ശു​രോ​ഗ​വി​ഭാ​ഗം പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​ത് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യി​രു​ന്നു.
പ്ര​ശ്ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നും ബി.​സ​ത്യ​ന്‍ എം​എ​ല്‍​എ​യ്ക്കും നി​വേ​ദ​നം ന​ല്കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് എം​എ​ല്‍​എ ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഉ​ന്ന​താ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡോ​ക്ട​റെ നി​യ​മി​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു .