ആ​റ്റി​ങ്ങ​ല്‍ നാ​ലു​വ​രി​പ്പാ​ത നി​ര്‍​മാ​ണം ജൂ​ണി​ല്‍
Sunday, May 19, 2019 12:20 AM IST
ആ​റ്റി​ങ്ങ​ല്‍: ആ​റ്റി​ങ്ങ​ല്‍ നാ​ലു​വ​രി​പ്പാ​ത​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജൂ​ണി​ല്‍ ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി.
ഇ​ന്ന​ലെ താ​ലൂക്ക് ഓ​ഫീ​സി​ല്‍ ന​ട​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യ​ത്. പൂ​വ​മ്പാ​റ​മു​ത​ല്‍ മൂ​ന്നു​മു​ക്കു​വ​രെ​യാ​ണ് നി​ല​വി​ലെ ദേ​ശീ​യ​പാ​ത നാ​ലു​വ​രി​യാ​യി നി​ര്‍​മി​ക്കു​ന്ന​ത്.
പു​റ​മ്പോ​ക്കും സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ ഭൂ​മി​യും ഏ​റ്റെ​ടു​ത്തു​കൊ​ണ്ടാ​ണ് നി​ര്‍​മാ​ണം. പു​റ​മ്പോ​ക്കേ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 14 പേ​ര്‍ ഹൈ​ക്കോ​ട​തി​യി​ലും ഒ​രാ​ള്‍ ആ​റ്റി​ങ്ങ​ല്‍ മു​ന്‍​സി​ഫ് കോ​ട​തി​യി​ലും പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്.
ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​ര​മു​ള​ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി തു​ട​ര്‍ ന​ട​പ​ടി​ക​ളി​ലേ​യ്ക്ക് ക​ട​ക്കാ​നാ​ണ് തീ​രു​മാ​നം. പ​രാ​തി​ക്കാ​രു​ള്‍​പ്പെ​ടെ പു​റ​മ്പോ​ക്ക് കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​വ​രു​ടെ വാ​ദം​കേ​ൾ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ റ​വ​ന്യൂവ​കു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ദേ​ശീ​യ​പാ​താ​വി​ഭാ​ഗം കൂ​ടി പ​രാ​തി കേ​ള്‍​ക്കാ​നു​ണ്ട്. 22ന് ​ഈ ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.
റോ​ഡ് നി​ര്‍​മാ​ണ​ത്തി​നു​ള്ള ക​രാ​ര്‍ ജൂ​ണ്‍ ആ​ദ്യ​വാ​രം ഉ​റ​പ്പി​ച്ചു​കൊ​ണ്ട് തു​ട​ര്‍​ന​ട​പ​ടി​ക​ളി​ലേ​യ്ക്ക് നീ​ങ്ങാ​നാ​ണ് തീ​രു​മാ​നം. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
യോ​ഗ​ത്തി​ല്‍ ബി.​സ​ത്യ​ന്‍ എം​എ​ല്‍​എ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ എം.​പ്ര​ദീ​പ്, ത​ഹ​സീ​ല്‍​ദാ​ര്‍ ജി.​നി​ര്‍​മ​ല്‍​കു​മാ​ര്‍, എ​ല്‍.​ആ​ര്‍. ത​ഹ​സീ​ല്‍​ദാ​ര്‍ ഉ​ണ്ണി​രാ​ജ, ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍ (ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്സ്) ടി.​വേ​ണു, ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍ എ​സ്.​എ​സ്. സ​ജി, ദേ​ശീ​യ​പാ​താ​വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഡോ.​ജ്യോ​തീ​ന്ദ്ര​നാ​ഥ്, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഹ​രി​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.