സീ​റ്റ് ഒ​ഴി​വ്
Sunday, May 19, 2019 12:20 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ല്‍ ഞാ​റ​നീ​ലി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡോ. ​അം​ബേ​ദ്ക​ര്‍ വി​ദ്യാ​നി​കേ​ത​ന്‍ സി​ബി​എ​സ്ഇ സ്കൂ​ളി​ല്‍ 2019 - 2020 അ​ധ്യ​യ​ന വ​ര്‍​ഷം പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​ര്‍​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള ഏ​താ​നും സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. ര​ണ്ട്, നാ​ല്, അ​ഞ്ച്, ആ​റ്, ഏ​ഴ്, എ​ട്ട്, ഒ​മ്പ​ത് ക്ലാ​സു​ക​ളി​ലാ​ണ് ഒ​ഴി​വു​ള്ള​ത്. വാ​ര്‍​ഷി​ക വ​രു​മാ​നം ഒ​രു ല​ക്ഷം രൂ​പ​യി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍​ക്കാ​ണു പ്ര​വേ​ശ​ന​ത്തി​നു യോ​ഗ്യ​ത. ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, മ​റ്റു സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നു സ്കൂ​ള്‍ മാ​നേ​ജ​ര്‍ അ​റി​യി​ച്ചു. പ​ഠ​നം പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. ഫോ​ൺ: 0472 2846631.

ഇ​ന്‍റ​ർ​വ്യു മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നാ​പു​രം കു​ര്യോ​ട്ടു​മ​ല അ​യ്യ​ൻ​കാ​ളി മെ​മ്മോ​റി​യ​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ 23 ന് ​ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഗ​സ്റ്റ് അ​ധ്യാ​പ​ക​രു​ടെ ഇ​ന്‍റ​ർ​വ്യൂ 24 ലേ​ക്ക് മാ​റ്റി​യാ​തി മാ​നേ​ജ​ർ അ​റി​യി​ച്ചു. 24 ന് ​രാ​വി​ലെ 9.30 മു​ത​ൽ ഹി​ന്ദി​യും ഉ​ച്ച​യ്ക്ക് ര​ണ്ടു​മു​ത​ൽ ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ന്‍റെ​യും ഇ​ന്‍റ​ർ​വ്യൂ തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​രു​ള്ള ഓ​ഫീ​സി​ൽ ന​ട​ക്കും. ഫോ​ണ്‍: 0471 2571700(ഹെ​ഡ് ഓ​ഫീ​സ്), 0475-2220555(കോ​ള​ജ് ഓ​ഫീ​സ്)