ബൈ​ക്കി​ലെ​ത്തി മാ​ല പി​ടി​ച്ചു പ​റി​ക്കു​ന്നയാൾ പി​ടി​യി​ൽ
Sunday, May 19, 2019 12:20 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​ണി​ക്കൂ​റു​ക​ളു​ടെ വ്യത്യാ​സ​ത്തി​ൽ മാ​ല പൊ​ട്ടി​ച്ചു ക​ട​ന്നു ക​ള​ഞ്ഞ യു​വാ​വി​നെ സി​റ്റി ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി. കു​ട്ട​മ​ല വ​ട​ക്കേ ക​ല്ലു​വി​ള​യി​ൽ ജി​പി​ൻ ജോ​ണി (27) യെ​യാ​ണ്, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഫോ​ർ​ട്ട് പോ​ലീ​സ് ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.
തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി സ്ത്രീ​ക​ളു​ടെ മാ​ല പി​ടി​ച്ചു പ​റി​ച്ച നി​ര​വ​ധി കേ​സു​ക​ൾ ഇ​യാ​ളു​ടെ അ​റ​സ്റ്റോ​ടെ തെ​ളി​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ പാ​പ്പ​നം​കോ​ട് ശ്രീ​രാ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പ​മു​ള്ള ഇ​ട​വ​ഴി​യി​ൽ വ​ച്ച് മേ​ലാം​കോ​ട് തോ​ട്ട​ത്തു​വി​ള വീ​ട്ടി​ൽ ര​മ്യ​യു​ടെ മാ​ല പി​ടി​ച്ചു പ​റി​ച്ച​തും, അ​തേ ദി​വ​സം 12 ഓ​ടെ ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റെ ന​ട​യ്ക്കും, വാ​ഴ​പ്പ​ള്ളി​ക്കും ഇ​ട​യി​ൽ വ​ച്ച് മ​ണ​ക്കാ​ട് ശ്രീ​വ​രാ​ഹം സ്വ​ദേ​ശി രാ​ജ​ല​ക്ഷ്മി​യു​ടെ ആ​റ് പ​വ​ന്‍റെ മാ​ല പി​ടി​ച്ചു​പ​റി​ച്ച​തും, ക​ഴി​ഞ്ഞ മാ​സം പ​തി​നൊ​ന്നി​ന് നേ​മം പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ് റോ​ഡി​ൽ ചാ​ട്ടു​മു​ക്ക് ഭാ​ഗ​ത്തു​നി​ന്നും നേ​മം ഭാ​ഗ​ത്തേ​ക്ക് രാ​വി​ലെ മ​ക​ളോ​ടൊ​പ്പം ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന സു​ധ​കു​മാ​രി​യു​ടെ ര​ണ്ട​ര പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല പി​ടി​ച്ചു പ​റി​ച്ച​തു​മാ​യ കേ​സു​ക​ൾ ന​ട​ന്ന​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ വ​ല​യി​ലാ​യ​ത്.
സം​ഭ​വം ന​ട​ന്ന വ​ഴി​ക​ളി​ലെ സി​സി​ടി​വി കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ ഷാ​ഡോ പോ​ലീ​സ് സം​ഘം ശേ​ഖ​രി​ച്ചെ​ങ്കി​ലും ടി​ഷ​ർ​ട്ടും ജീ​ൻ​സും ധ​രി​ച്ച മോ​ഷ്ടാ​വി​ന്‍റെ അ​വ്യ​ക്ത​മാ​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്, വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​രോ, ആ​ളെ തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള മ​റ്റു സൂ​ച​ന​ക​ളൊ ല​ഭി​ച്ചി​രു​ന്നി​ല്ല, മു​ൻ മാ​ല മോ​ഷ്ടാ​ക്ക​ളെ ചു​റ്റി​പ്പ​റ്റി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​ക​ത്ത​തി​നെ തു​ട​ർ​ന്ന്, വ്യ​ത്യ​സ്ത രീ​തി​ക​ളി​ൽ ശാ​സ്ത്രീ​യാ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് ഷാ​ഡോ പോ​ലീ​സ് സം​ഘം ജി​പി​ൻ രാ​ജി​നെ കു​ടു​ക്കി​യ​ത്.
തൃ​ശൂ​രി​ലെ മൂ​ന്നോ​ളം സ്ത്രീ​ക​ളു​ടെ മാ​ല പി​ടി​ച്ചു​പ​റി​ച്ച​താ​യും ഇ​യാ​ൾ ചോ​ദ്യം ചെ​യ്യ​ലി​ൽ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. പ​ണ​മു​പ​യോ​ഗി​ച്ച് ആ​ഡം​ബ​ര​ജീ​വി​തം ന​യി​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. പ​ണ​യം വ​ച്ചി​രു​ന്ന​ ആഭരണങ്ങൾ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പോ​ലീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ൾ​ക്ക് സ​ഹാ​യി​ക​ൾ ഉ​ണ്ടോ എ​ന്നും കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ സ​മാ​ന​മാ​യ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ് കു​മാ​ർ ഗു​രു​ദി​ൻ അ​റി​യി​ച്ചു. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ് കു​മാ​ർ ഗു​രു​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​സി​പി ആ​ർ.​ആ​ദി​ത്യ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഏ​സി പ്ര​മോ​ദ് കു​മാ​ർ, ഫോ​ർ​ട്ട് ഏ​സി പ്ര​താ​പ​ൻ നാ​യ​ർ, ക​ണ്‍​ട്രോ​ൾ റൂം ​ഏ​സി ശി​വ​ൻ​സു​ത​ൻ പി​ള്ള, ഷാ​ഡോ എ​സ്ഐ സു​നി​ൽ ലാ​ൽ, ഷാ​ഡോ എ​എ​സ്ഐ​മാ​രാ​യ അ​രു​ണ്‍​കു​മാ​ർ, യ​ശോ​ധ​ര​ൻ, ഷാ​ഡോ ടീ​മാം​ഗ​ങ്ങ​ൾ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​നുണ്ടായിരുന്നത്.