എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു; ​മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ന്നു
Sunday, May 19, 2019 12:20 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ‌ പ​ത്ത്, പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ന്നു. 24നു ​വൈ​കു​ന്നേ​രം നാ​ലി​ന് ന​ഗ​ര​സ​ഭ അ​ങ്ക​ണ​ത്തി​ലാ​ണ് ച​ട​ങ്ങ്. എ ​പ്ല​സ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ 21 നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പ് ന​ഗ​ര​സ​ഭ മെ​യി​ൻ ഓ​ഫീ​സി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്‍റെ ഓ​ഫീ​സി​ൽ എ​ത്തി​ക്ക​ണം.​എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ച കു​ട്ടി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ സ​ഹി​ത​മു​ള്ള ലി​സ്റ്റ് ഉ​ൾ​പ്പെ​ടെ സ്കൂ​ൾ മേ​ല​ധി​കാ​രി​ക​ളാ​ണ് ഓ​ഫീ​സി​ൽ എ​ത്തി​ക്കേ​ണ്ട​ത്. ഫോ​ൺ: 0471-2377720