ഹരിതശോഭയിൽ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷൻ
Monday, May 20, 2019 12:18 AM IST
വെ​ഞ്ഞാ​റ​മൂ​ട്: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വെ​ഞ്ഞാ​റ​മൂ​ട് സ്റ്റേ​ഷ​നി​ലും ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾന​ട​പ്പി​ലാ​ക്കി. മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്റ്റേ​ഷ​നും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി .പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ല​ങ്കാ​ര ചെ​ടി​ക​ളും, വി​വി​ധ ഇ​നം വൃ​ക്ഷ​ങ്ങ​ളും സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ന​ട്ടു പി​ടി​പ്പി​ച്ചു.​

ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ത്തോ​ടെ ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി സ​ർ​ക്കി​ൾ ഇ​ൻ​സ്പെക്ട​ർ എ​സ്. ജ​യ​കു​മാ​ർ ജ​ന​മൈ​ത്രി പോ​ലീ​സ് കോ-​ഓ​ഡി​നേ​റ്റ​ർ ഷെ​രീ​ർ വെ​ഞ്ഞാ​റ​മൂ​ടി​ന് വൃ​ക്ഷ​ത്തൈ ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ബ് ഇ​ൻ​സ്പെക്ട​ർ ത​മ്പി​ക്കു​ട്ടി, അ​ജി​ത​കു​മാ​ര​ൻ നാ​യ​ർ, എം. ​മ​ധു ,രാ​ജേ​ന്ദ്ര​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ സു​നി​ൽ, ഷാ​ജു, ജ​യ​കു​മാ​ർ, പ്ര​കാ​ശ് ,അ​നി​ൽ ,അ​ബി​നേ​ഷ്, താ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.