തേ​നീ​ച്ച​ക്കൂ​ട് നാട്ടുകാർക്ക് ഭീ​ഷ​ണി​യാ​കു​ന്നു
Monday, May 20, 2019 12:18 AM IST
വി​തു​ര: ചേ​ര​പ്പ​ള്ളി​യി​ൽ നാ​ട്ടു​കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി വീ​ണ്ടും തേ​നീ​ച്ച​ക്കൂ​ട്.​ആ​ര്യ​നാ​ട് -പ​റ​ണ്ടോ​ട് റോ​ഡു​വ​ക്കി​ലെ മ​ര​ത്തി​ലാ​ണ് വീ​ണ്ടും തേ​നീ​ച്ച​ക​ൾ കൂ​ടു​കൂ​ട്ടി​യ​ത്.​
മു​ന്പ് ഇ​തേ സ്ഥ​ല​ത്ത് കൂ​ടു​കൂ​ട്ടി​യ തേ​നീ​ച്ച​ക​ൾ വ​ഴി​യാ​ത്ര​ക്കാ​രെ​യും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ക്ര​മി​ച്ചി​രു​ന്നു.
നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ കൂ​ടു​ക​ൾ ക​രി​ച്ചി​രു​ന്നുഎ​ന്നാ​ൽ യാ​തൊ​രു വി​ധ മു​ന്നൊ​രു​ക്ക​ങ്ങ​ളും കൂ​ടാ​തെ​യു​ള്ള ന​ശീ​ക​ര​ണ​പ്ര​വ​ർ​ത്ത​നം കാ​ര​ണം കൂ​ടു​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി​യി​രു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു.
തേ​നീ​ച്ച​ക​ളു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​ക്യ​ത​ർ ഇ​ട​പെ​ട്ട് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.