മഴക്കാല പൂർവ ശുചീകരണം: പൊ​തു​കി​ണ​ർ ശു​ചീ​ക​രി​ച്ചു
Monday, May 20, 2019 12:18 AM IST
വി​തു​ര: മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​വൈ​എ​ഫ്ഐ ഉ​ഴ​മ​ല​യ്ക്ക​ൽ മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​കി​ണ​ർ ശു​ചീ​ക​രി​ച്ചു. ഉ​ഴ​മ​ല​യ്ക്ക​ൽ കാ​ര്യ​നാ​ട് ജം​ഗ്ഷ​നി​ലെ പ​തി​ന​ഞ്ച് വ​ർ​ഷ​മാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​കി​ട​ന്ന കി​ണ​റാ​ണ് ശു​ചീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​വും ഡി​വൈ​എ​ഫ്ഐ ഉ​ഴ​മ​ല​യ്ക്ക​ൽ മേ​ഖ​ലാ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ഴ​മ​ല​യ്ക്ക​ൽ മാ​ർ​ക്ക​റ്റി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. മേ​ഖ​ല സെ​ക്ര​ട്ട​റി അ​ഖി​ൽ, പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.