അ​ന്പ​ത്തി​യ​ഞ്ചു​കാ​ര​ന് വ​ലി​യ​തു​റ സി​ഐ​യു​ടെ ക്രൂ​ര​മ​ർ​ദ​ന​മെ​ന്ന് പ​രാ​തി
Monday, May 20, 2019 12:18 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ൾ​വി-​സം​സാ​ര പ​രി​മി​ത​നാ​യ അ​ന്പ​ത്ത​ഞ്ചു​കാ​ര​ന് സി​ഐ​യു​ടെ ക്രൂ​ര​മ​ർ​ദ​ന​മെ​ന്ന് പ​രാ​തി. ബീ​മാ​പ്പ​ള്ളി ഈ​സ്റ്റ് വാ​ർ​ഡി​ൽ ചെ​റി​യ​തു​റ സ്വ​ദേ​ശി​യാ​യ ജേ​ക്ക​ബ് ഗോ​മ​സി​നെ വ​ലി​യ​തു​റ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ മ​ർ​ദി​ച്ച​താ​യാ​ണ് പ​രാ​തി. ക്രൂ​ര​മാ​യ ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തി​നെ​തി​രേ ജേ​ക്ക​ബ് ഗോ​മ​സ് മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി.
ജേ​ക്ക​ബും സ​ഹോ​ദ​ര​നും ത​മ്മി​ലു​ള്ള ഒ​രു വ​സ്തു​ത​ർ​ക്കം ഒ​ത്തു​തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യാ​ണ് ജേ​ക്ക​ബ് ഗോ​മ​സി​നെ വ​ലി​യ​തു​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​പ്പി​ച്ച​ത്.
സ്റ്റേ​ഷ​നി​ൽ ചെ​ന്ന​യു​ട​നെ വ​ലി​യ​തു​റ സി​ഐ യാ​തൊ​രു പ്ര​കോ​പ​ന​വും ഇ​ല്ലാ​തെ ​നാ​ഭി​ക്കു തൊ​ഴി​ക്കു​ക​യും നി​ല​ത്തി​ട്ടു ച​വി​ട്ടു​ക​യും കേ​ട്ടാ​ൽ അ​റ​യ്ക്കു​ന്ന ചീ​ത്ത​വി​ളി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ത​ന്‍റെ മ​രി​ച്ചു​പോ​യ അ​മ്മ​യെ തെ​റി​വി​ളി​ക്ക​രു​തെ​ന്നു പ​റ​ഞ്ഞു ക​ര​ഞ്ഞ​പ്പോ​ൾ കു​നി​ച്ചു നി​ർ​ത്തി കൈ​മു​ട്ട് കൊ​ണ്ടു മ​ർ​ദി​ച്ചു. തു​ട​ർ​ന്ന് ര​ണ്ടു പോ​ലീ​സു​കാ​രെ​യും കൂ​ടി വ​രു​ത്തി​യ​ശേ​ഷം കാ​ൽ​പാ​ദ​ത്തി​ൽ വ​ലി​യ ചൂ​ര​ൽ ഉ​പ​യോ​ഗി​ച്ച് ​മ​ർ​ദി​ച്ചു.
ക​ഴി​ഞ്ഞ 17ന് ​വൈ​കു​ന്നേ​രം 5.30 നും 6.30​നും ഇ​ട​യി​ലാ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ വ​ലി​യ​തു​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ടെ​ന്നും പ​രാ​തി​യി​ൽ ജേ​ക്ക​ബ് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. അ​ടി​യേ​റ്റ് അ​വ​ശ​നാ​യി തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​യ​പ്പോ​ൾ ര​ണ്ടു പോ​ലീ​സു​കാ​രെ​ത്തി ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി.
തെ​ളി​വി​ല്ലാ​ത്ത കേ​സു​ക​ളെ​ല്ലാം ത​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കു​മെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു പോ​ലീ​സു​കാ​ർ ഭീഷ​ണി​പെ​ടു​ത്തി​യ​ത്. പോ​ലീ​സു​കാ​രി​ൽ നി​ന്നും ജീ​വ​നു ഭീ​ഷ​ണി​യു​ണ്ടെ​ന്നും ജേ​ക്ക​ബ് പ​രാ​തി​യി​ൽ പ​റ​യു​ന്നു.