പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ബൈ​ക്ക് പി​ടി​ച്ചുവ​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ ശ്ര​മം
Monday, May 20, 2019 12:18 AM IST
അ​മ​ര​വി​ള: മാ​രാ​യ​മു​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ബൈ​ക്ക് പി​ടി​ച്ചുവ​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ ശ്ര​മം. മാ​രാ​യ​മു​ട്ടം മ​രു​ത​ത്തു​ൽ പൂ​വ​ൻ​കാ​ല​വീ​ട്ടി​ൽ ര​ജ്ഞി​ത്താ​ണ് മാ​രാ​യ​മു​ട്ട​ത്ത് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലെ ഷോ​പ്പിം​ഗ് കോ​പ്ല​ക്സി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ ക​യ​റി​ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.
നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​നാ വി​ഭാ​ഗം ത​ന്ത്ര​പ​ര​മാ​യി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി.
ക​ഴി​ഞ്ഞ 10 ന് ​അ​യ​ൽ​വാ​സി​യു​ടെ വീ​ടി​ന് നേ​രെ യു​വാ​വ് ക​ല്ലെ​റി​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ത് സം​ബ​ന്ധി​ച്ച് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ച് വ​രു​ത്തി​യ പ്ര​തി​യു​ടെ ബൈ​ക്ക് സ്റ്റേ​ഷ​നി​ൽ പി​ടി​ച്ച് വ​ച്ചു.
തു​ട​ർ​ന്ന് ബൈ​ക്കി​നാ​യി യു​വാ​വ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യെ​ങ്കി​ലും ബൈ​ക്ക് കൊ​ടു​ത്തി​ല്ല തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ പ്ര​തി​ഷേ​ധ​മാ​യി യു​വാ​വ് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. അ​തേ സ​മ​യം മ​ദ്യ​പി​ച്ചാ​ണ് യു​വാ​വ് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ ക​യ​റി​യ​തെ​ന്ന് പേ​ലീ​സ് പറഞ്ഞു.കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ ക​യ​റി​യ യു​വാ​ന്‍റെ ശ്ര​ദ്ധ തി​രി​ച്ച അ​ഗ്നി​ശ​മ​നാ വി​ഭാ​ഗം പിന്നിലൂടെയെത്തി കീ​ഴ്പ്പെ​ടു ത്തു​ക​യാ​യി​രു​ന്നെ​ന്ന് ഫ​യ​ർഫോഴ് ഓ​ഫീ​സ​ർ യേ​ശു​ദാ​സ​ൻ പ​റ​ഞ്ഞു. തു​ട​ർ​ന്ന് യു​വാ​വി​നെ നെ​യ്യാ​റ്റി​ൻ​ക​ര ആ​ശു​പ​ത്രി​യി​ൽ പ്ര​വേശി​പ്പി​ച്ചു.