കെ​എ​സ്ആ​ർ​ടി​സി​ പ​രി​ഷ്ക​ര​ണം: കോ​വ​ള​ത്ത് ദു​രി​തയാ​ത്ര
Monday, May 20, 2019 12:19 AM IST
കോ​വ​ളം: കെ​എ​സ്ആ​ർ​ടി​സി ന​ട​ത്തു​ന്ന പ​രി​ഷ്ക​ര​ണം കോ​വ​ളം മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. മു​ന്പ് ഓ​ർ​ഡി​ന​റി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന കോ​വ​ളം ബീ​ച്ചി​ലേ​ക്ക് ഇ​പ്പോ​ൾ ലോ ​ഫ്ലോ​ർ​ബ​സു​ക​ളും സി​റ്റി ഫാ​സ്റ്റ് ബ​സു​ക​ളും മാ​ത്ര​മാ​ണ് സ​ർ​വീ​സ്ന​ട​ത്തു​ന്ന​ത്. ഷെ​ഡ്യൂ​ളു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ രാ​ത്രി എ​ട്ട് ക​ഴി​ഞ്ഞാ​ൽ ന​ഗ​ര​ത്തി​ൽ നി​ന്നും ബീ​ച്ചി​ലേ​ക്ക് ബ​സ് സ​ർ​വീ​സ് ഇ​ല്ലാ​ത്തി​നാ​ൽ വി​ഴി​ഞ്ഞം ,പൂ​വാ​ർ ബ​സു​ക​ളി​ൽ ക​യ​റി കോ​വ​ളം ജം​ഗ്ഷ​നി​ലി​റ​ങ്ങി ര​ണ്ട​ര​ക്കി​ലോ​മീ​റ്റ​ർ ന​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.​സി​റ്റി, ലോ ​ഫ്ലോ​ർ ബ​സു​ക​ളി​ൽ ക​ൺ​സെ​ഷ​ൻ​അ​നു​വ​ദി​ക്കാ​ത്ത​തും വി​ദ്യാ​ർ​ഥി​ക​ളെ വ​ല​യ്ക്കു​ക​യാ​ണ്. വി​ഴി​ഞ്ഞം ഗാ​രേ​ജി​ൽ നി​ന്നും പു​റ​പ്പെ​ട്ടി​രു​ന്ന ചി​ല ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളും ഇ​പ്പോ​ൾ കോ​വ​ളം ബീ​ച്ചി​ൽ​എ​ത്തു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. കോ​വ​ളം ബീ​ച്ച് മേ​ഖ​ല​ക​ളി​ലെ യാ​ത്രാ​ക്ലേ​ശ​ത്തെ​ക്കു​റി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ൾ കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യി​ട്ടും ഇ​തു​വ​രെ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു .