സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭി​ക്കു​ന്നി​ല്ല;​ മ​ല​യോ​ര​മേ​ഖ​ല​യി​ൽ വാ​ഴ​ക്കൃ​ഷി പ്ര​തി​സ​ന്ധി​യി​ൽ
Monday, May 20, 2019 12:19 AM IST
കാ​ട്ടാ​ക്ക​ട : സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭി​ക്കാ​ത്ത​തി​നാ​ൽ മ​ല​യോ​ര​മേ​ഖ​ല​യി​ലെ വാ​ഴ​ക്കൃ​ഷി പ്ര​തി​സ​ന്ധി​യി​ൽ. ഹെ​ക്ട​ർ ക​ണ​ക്കി​ന് സ്ഥ​ലം കു​ത്ത​ക പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി​ചെ​യ്യു​ന്ന ക​ർ​ഷ​ക​രാ​ണ് ഇ​തു​മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്.
കാ​ട്ടാ​ക്ക​ട, ക​ള്ളി​ക്കാ​ട്, പൂ​വ​ച്ച​ൽ, കു​റ്റി​ച്ച​ൽ, ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം, പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് വ്യാ​പ​ക​മാ​യി വാ​ഴ കൃ​ഷി ചെ​യ്യു​ന്ന​ത്. കാ​റ്റി​ലും മ​ഴ​യി​ലും വേ​ന​ലി​ലും,വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ലും കൃ​ഷി​ന​ശി​ച്ചെ​ങ്കി​ലും സ​ർ​ക്കാ​രി​ൽ നി​ന്ന് വേ​ണ്ട​ത്ര സ​ഹാ​യം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.​
പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ൽ ക​ടം വാ​ങ്ങി​യും പ​ലി​ശ​യ്ക്കെ​ടു​ത്തു​മാ​ണ് മി​ക്ക ക​ർ​ഷ​ക​രും കൃ​ഷി​യി​റ​ക്കു​ന്ന​ത്. കൃ​ഷി​നാ​ശം വ്യാ​പ​ക​മാ​യ​തോ​ടെ മു​ത​ൽ​മു​ട​ക്കു​പോ​ലും ആ​ർ​ക്കും കി​ട്ടാ​റി​ല്ല. പാ​ട്ട​ത്തു​ക​യും പ​ലി​ശ​യും ന​ൽ​കാ​ൻ ക​ഴി​യാ​തെ ക​ർ​ഷ​ക​ർ ക​ട​ക്കെ​ണി​യി​ലേ​ക്ക് കൂ​പ്പു​കു​ത്തു​ക​യാ​ണ്.​
വ​ള​വും കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​വും സ​ർ​ക്കാ​രി​ൽ നി​ന്നും ല​ഭി​ച്ചാ​ൽ മാ​ത്ര​മേ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു​വെ​ന്ന അ​വ​സ്ഥ​യി​ലാ​ണ് ക​ർ​ഷ​ക​ർ. കൃ​ഷി​ഭ​വ​നു​ക​ൾ വ​ഴി വാ​ഴ​ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കി​യി​ല്ലെ​ങ്കി​ൽ അ​വ​ശേ​ഷി​ക്കു​ന്ന വാ​ഴ കൃ​ഷി​പോ​ലും ഇ​ല്ലാ​താ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ.