ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽ നി​ന്നും യു​വാ​വ് വീ​ണു മ​രി​ച്ചു
Monday, May 20, 2019 2:02 AM IST
തി​രു​വ​ന​ന്തു​രം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽ നി​ന്നും വീ​ണു മ​രി​ച്ചു. കൊ​ല്ലം എ​ഴു​കോ​ൺ അ​ഞ്ജ​ലി​യി​ൽ ര​ഘു​നാ​ഥ​ന്‍റെ മ​ക​ൻ കി​ര​ൺ നാ​ഥ് (29) ആ​ണ് മ​രി​ച്ച​ത്. മാ​ന​സി​ക രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​യാ​ൾ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഡീ​ല​ക്സ് പേ ​വാ​ർ​ഡി​ന്‍റെ നാ​ലാം നി​ല​യി​ൽ നി​ന്നാ​ണ് വീ​ണ​ത്. ആ​ശു​പ​ത്രി​യി​ലെ ഇ​ട​നാ​ഴി​യി​ൽ ന​ട​ക്കാ​നാ​യാ​ണ് ഇ​യാ​ൾ മു​റി​യി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ​ത്. ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ഉ​ട​നെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ. മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്തു.