ബു​ള്ള​റ്റ് നി​യ​ന്ത്ര​ണം​വി​ട്ട് മ​തി​ലി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Monday, May 20, 2019 2:02 AM IST
നേ​മം: ബു​ള്ള​റ്റ് നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ക​ല്ലി​യൂ​ർ മ​ണ്ണാം​വി​ള വീ​ട്ടി​ൽ രാ​ജ​ന്‍റെ​യും ഉ​ഷ​യു​ടെ​യും മ​ക​ൻ വി​ഷ്ണു​രാ​ജ് (25) ആ​ണ് മ​രി​ച്ച​ത്. ക​ല്ലി​യൂ​ർ റോ​ഡി​ൽ ഉൗ​ക്കോ​ട് വ​ച്ചാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ അ​പ​ക​ട​മു​ണ്ടാ​യ​ത്. മു​ന്നി​ൽ പോ​യ മ​റ്റൊ​രു ബൈ​ക്കി​ൽ ത​ട്ടാ​തി​രി​ക്കാ​ൻ വെ​ട്ടി തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​ഷ്ണു​രാ​ജി​ന്‍റെ ബു​ള്ള​റ്റ് മ​തി​ലി​ലി​ടി​ച്ച​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡ​രി​കി​ൽ തെ​റി​ച്ചു​വീ​ണ വി​ഷ്ണു​രാ​ജി​നെ ഓ​ട്ടോ​യി​ൽ ശാ​ന്തി​വി​ള ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ഡ്രൈ​വ​റാ​ണ്. സ​ഹോ​ദ​ര​ൻ : ജി​ത്തു​രാ​ജ്. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​യ്ക്ക് മാ​റ്റി.