കോ​ണ​ത്തു​കു​ള​ങ്ങ​ര നീ​ന്ത​ല്‍​ക്കു​ളം ഏ​റ്റെ​ടു​ക്കാ​ന്‍ ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം
Tuesday, May 21, 2019 12:39 AM IST
പേ​രൂ​ര്‍​ക്ക​ട: വ​ട്ടി​യൂ​ര്‍​ക്കാ​വ് പി​ടി​പി വാ​ര്‍​ഡി​ലെ കോ​ണ​ത്തു​കു​ള​ങ്ങ​ര കു​ളം ഏ​റ്റെ​ടു​ക്കാ​ന്‍ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ചു. ഇ​തി​നു​ള്ള പ്രാ​രം​ഭ​ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ കു​ള​ത്തി​ലെ സ്വി​മ്മിം​ഗ് പൂ​ളി​ല്‍ നീ​ന്ത​ല്‍​പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ 20 ഓ​ളം കു​ട്ടി​ക​ള്‍ വി​വി​ധ രോ​ഗ​ങ്ങ​ള്‍ (ചെ​ങ്ക​ണ്ണ്, വ​യ​റു​വേ​ദ​ന, ഛര്‍​ദ്ദി) ബാ​ധി​ച്ച് ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​യ വി​വ​രം ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ദീ​പി​ക റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.
ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ന​ട​പ​ടി. ജി. ​ഹാ​പ്പി​കു​മാ​ര്‍ ഡെ​പ്യൂ​ട്ടി മേ​യ​റാ​യി​രു​ന്ന കാ​ല​ത്ത് 2013 ലാ​ണ് കു​ളം ന​വീ​ക​രി​ക്കു​ക​യും ഇ​ന്‍റ​ര്‍ ലോ​ക്കി​ടു​ക​യും സ്വി​മ്മിം​ഗ്പൂ​ള്‍ സ്ഥാ​പി​ക്കു​ക​യും ചെ​യ്ത​ത്. അ​ന്നു റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളി​ല്‍ നി​ന്നും വി​വി​ധ പ്രാ​ദേ​ശി​ക പാ​ര്‍​ട്ടി നേ​തൃ​ത്വ​ങ്ങ​ളി​ല്‍ നി​ന്നും ആ​ള്‍​ക്കാ​രെ ഉ​ള്‍​പ്പെ​ടു​ത്തി ഭ​ര​ണ​സ​മി​തി ഉ​ണ്ടാ​ക്കി​യി​രു​ന്നു. നാ​ട്ടു​കാ​രും ഇ​തി​ല്‍ അം​ഗ​ങ്ങ​ളാ​യി​രു​ന്നു.
പി​ടി​പി വാ​ര്‍​ഡി​ല്‍ ഭ​ര​ണം മാ​റി ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ പ​ഴ​യ ഭ​ര​ണ​സ​മി​തി​യെ പി​രി​ച്ചു​വി​ടു​ക​യും ഇ​വ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യും ചെ​യ്തു. കോ​ണ​ത്തു​കു​ള​ങ്ങ​ര കു​ളം സം​ബ​ന്ധി​ച്ച വ​ര​വു​ചെ​ല​വു ക​ണ​ക്കു​ക​ള്‍ എ​ല്ലാം ഭ​ര​ണ​സ​മി​തി​യി​ല്‍ ഒ​തു​ങ്ങു​ക​യും തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യ്ക്ക് ഇ​തി​ല്‍ ഇ​ട​പെ​ട​ല്‍ ഇ​ല്ലാ​താ​കു​ക​യും ചെ​യ്തു.
ക​ഴി​ഞ്ഞ മൂ​ന്ന​ര​വ​ര്‍​ഷ​മാ​യി ഇ​താ​ണു സ്ഥി​തി. ഇ​തി​നി​ടെ​യാ​ണ് കു​ള​ത്തി​ലെ വെ​ള്ളം മോ​ശ​മാ​യ​തോ​ടെ കു​ട്ടി​ക​ള്‍​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​കു​ക​കൂ​ടി ചെ​യ്ത​ത്. രോ​ഗ​ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​തോ​ടെ ഇ​വി​ടെ പ​രി​ശീ​ല​ന​ത്തി​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വു​ണ്ടാ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
കൗ​ണ്‍​സി​ലി​ല്‍ കോ​ണ​ത്തു​കു​ള​ങ്ങ​ര കു​ളം സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്നും എ​ത്ര​യും വേ​ഗം തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ കോ​ണ​ത്തു​കു​ള​ങ്ങ​ര കു​ളം ഏ​റ്റെ​ടു​ക്കു​മെ​ന്നും മേ​യ​ര്‍ വി.​കെ പ്ര​ശാ​ന്തും ഡ​പ്യൂ​ട്ടി മേ​യ​ര്‍ രാ​ഖി ര​വി​കു​മാ​റും അ​റി​യി​ച്ചു.