വ്യാ​ജ അ​ഭി​ഭാ​ഷ​ക​ൻ പേ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ; നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഓ​ഫീ​സും ജീ​വ​ന​ക്കാ​രും
Tuesday, May 21, 2019 12:40 AM IST
അ​മ​ര​വി​ള: നെ​യ്യാ​റ്റി​ൻ​ക​ര കോ​ട​തി​യി​ൽ പ്രാ​ക്ടീ​സ് ചെ​യ്തി​രു​ന്ന വ്യാ​ജ അ​ഭി​ഭാ​ഷ​ക​ൻ ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ത​ല​ക്കോ​ണം ത​ല​നി​ര​വീ​ട്ടി​ൽ വ​നോ​ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.
ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം സ്വ​ദേ​ശി​നി സെ​ലി​ന്‍റെ പ​രാ​തി​യി​ൽ തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം റൂ​റ​ൽ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ഡി.​അ​ശോ​ക് കു​മാ​ർ വി​നോ​ദി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.
ബീ​ഹാ​ർ ചാ​പ്ര ജി​ല്ല​യി​ലു​ള്ള ഗം​ഗ സിം​ഗ് ലോ ​കോ​ള​ജി​ൽ നി​ന്ന് എ​ൽ​എ​ൽ​ബി പാ​സാ​യ​താ​യി യൂ​ണി​വേ​ഴ്സി​റ്റ​യു​ടെ വ്യാ​ജ മാ​ർ​ക്ക് ലി​സ്റ്റു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും നി​ർ​മി​ച്ചാ​ണ് കോ​ട​തി​യെ​യും ബാ​ർ​കൗ​ണ്‍​സി​ലി​നെ​യും ക​ഷി​ക​ളെ​യും ക​ബ​ളി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് കെ​ണ്ട​ത്തി​യി​ട്ടു​ണ്ട്.
പ്ല​സ് ടു ​വി​ദ്യാ​ഭ്യാ​സം മാ​ത്ര​മു​ള്ള പ്ര​തി എം​എ എ​ൽ​എം​എം നേ​ടി​യി​ട്ടു​ള്ള​താ​യാ​ണ് ഓ​ഫീ​സി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന നെ​യിം ബോ​ർ​ഡി​ലും ഉ​ള​ള​ത്.
പ്ര​തി വി​നോ​ദി​നെ​തി​രെ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ലും കേ​സു​ണ്ട് പോ​ലീ​സ് പി​ടി​യി​ലാ​വു​ന്പോ​ൾ വി​വി​ധ ക​ക്ഷി​ക​ളി​ൽ നി​ന്നു​ള്ള 20 ഓ​ളം വ​ക്കാ​ല​ത്തു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. അ​തേ​സ​മ​യം പ്ര​തി കോ​ട​തി​യി​ൽ നി​ന്നും നേ​ടി​യി​ട്ടു​ള്ള അ​നു​കൂ​ല വി​ധി​ക​ൾ​ക്കെ​തി​രെ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് അ​റി​യാ​തി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്. മൂ​ന്നു ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ പ്ര​തി​യെ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ഓ​ഫീ​സി​ലും ഒ​റ്റ​ശേ​ഖ​ര​മം​ഗ​ല​ത്തെ വീ​ട്ടി​ലും എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ര​ണ്ട് ജീ​വ​ന​ക്കാ​രു​ൾ​പ്പെ​ടെ മ​റ്റ് അ​ഭി​ഭാ​ഷ​ക​രു​ടെ ഓ​ഫീസി​നു സ​മീ​പ​മാ​യി​രു​ന്നു വി​നോ​ദി​ന്‍റെ​യും ഓ​ഫീ​സ്.