കോ​വ​ളം മു​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​ക്കെ​തി​രാ​യ കൈ​ക്കൂ​ലി കേ​സ്; കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
Tuesday, May 21, 2019 12:40 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം മു​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​ക്കെ​തി​രാ​യ കൈ​ക്കൂ​ലി കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.
തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് പ്ര​ത്യേ​ക കോ​ട​തി​യി​ലാ​ണ് വി​ജി​ല​ൻ​സ് സ​തേ​ൺ റേ​ഞ്ച് സൂ​പ്ര​ണ്ട് ആ​ർ.​ജ​യ​ശ​ങ്ക​ർ 100 പേ​ജു​ക​ളു​ള്ള കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.
കോ​വ​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മു​ൻ എ​സ്ഐ വേ​ണു​ഗോ​പാ​ൽ,കോ​വ​ള​ത്തെ സ്വ​കാ​ര്യ ഹോ​ട്ട​ൽ ഉ​ട​മ ച​ന്ദു എ​ന്ന സോ​മ​രാ​ജ​ൻ എ​ന്നി​വ​രാ​ണ് കേ​സി​ലെ ര​ണ്ടു പ്ര​തി​ക​ൾ.
അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ലെ 7,13 (1 ) (ഡി),13 (2), ​ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മ​ത്തി​ലെ ക്രി​മി​ന​ൽ ഗു​ഡാ​ലോ​ച​ന എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ്. 2012 ലാ​ണ് സം​ഭ​വം. കേ​സി​ലെ ര​ണ്ടാം പ്ര​തി സോ​മ​രാ​ജ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗ്രാ​ൻ​ഡ് ലാ​ൻ​ഡ് ടൂ​റി​സ്റ്റ് ഹെ​റി​റ്റേ​ജി​ൽ 2012 മേ​യ് ര​ണ്ടി​ന് കോ​ട്ട​യം സ്വ​ദേ​ശി ജോ​ഷി ആ​ത്മ​ഹ​ത്യ ചെ​യ്തു. ഈ ​വി​വ​രം ര​ണ്ടാം പ്ര​തി സോ​മ​രാ​ജ​ൻ കോ​വ​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ചു.
അ​ന്ന് കോ​വ​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ ഒ​ന്നാം പ്ര​തി വേ​ണു​ഗോ​പാ​ൽ ആ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത മു​റി​യി​ൽ ആ​ത്മ​ഹ​ത്യ കു​റി​പ്പ് ക​ണ്ടെ​ത്തി.​ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണം കോ​ട്ട​യം സ്വ​ദേ​ശി​യാ​യ ബ​ന്ധു ജോ​ർ​ജ് എ​ന്ന ആ​ളാ​ണെ​ന്നാ​യി​രു​ന്നു ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.
തു​ട​ർ​ന്ന് ജോ​ർ​ജ് തി​രു​വ​ന​ന്ത​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യും ആ​ത്മ​ഹ​ത്യ ചെ​യ്ത ജോ​ഷി​ക്ക് താ​ൻ ന​ൽ​കു​വാ​നു​ള്ള പ​ണം അ​യാ​ളു​ടെ ഭാ​ര്യ​ക്ക് ന​ൽ​കി​യെ​ന്ന് പ​റ​യു​ക​യും ഇ​തി​ന്‍റെ രേ​ഖ​ക​ൾ കാ​ണി​ക്കു​ക​യും ചെ​യ്തു.
എ​ന്നാ​ൽ ആ​ത്മ​ഹ​ത്യ​യാ​യി എ​ഴു​തി​ത്ത​ള്ളി​യ കേ​സി​ൽ പ്ര​തി​ക​ൾ ജോ​ർ​ജി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും 7,50,000 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ന​ൽ​കി​യാ​ൽ കേ​സി​ൽ നി​ന്നും ഒ​ഴി​വാ​ക്കാ​മെ​ന്ന് പ​റ​യു​ക​യും ചെ​യ്തു.
ഇ​ത്ര​യും പ​ണം ഇ​ല്ല​യെ​ന്നും നാ​ലു ല​ക്ഷം രൂ​പ ന​ൽ​കാ​മെ​ന്നും ജോ​ർ​ജ് പ​റ​ഞ്ഞു. ആ​ദ്യം ര​ണ്ടു ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നും അ​ല്ലാ​യെ​ങ്കി​ൽ കേ​സ് ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും പ്ര​തി​ക​ൾ ജോ​ർ​ജി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. 2012 മേ​യ് 18 ന് ​കോ​വ​ള​ത്ത് സ്വാ​കാ​ര്യ ഹോ​ട്ട​ലി​ൽ വ​ച്ച് പ​ണം കൈ​മാ​റു​ന്ന സ​മ​യ​ത്താ​ണ് പ്ര​തി​ക​ളെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടു​ന്ന​ത്.