കാ​ട്ടാ​ക്ക​ട​യി​ൽ നാ​ലി​ട​ങ്ങ​ളി​ൽ മോ​ഷ​ണം
Tuesday, May 21, 2019 12:40 AM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട​യി​ൽ നാ​ലി​ട​ങ്ങ​ളി​ൽ മോ​ഷ​ണം. ഞാ​യ​റാ​ഴ്ച്ച അ​ർ​ധ രാ​ത്രി​യോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മു​തി​യാ​വി​ള തോ​ട്ട​മ്പ​റ ഭാ​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ​ഫോ​ൻ​സാ റെ​സ്റ്റോ​റ​ന്‍റ് ആ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ​സ്, അ​ച്ചൂ​സ് ചി​ക്ക​ൻ കോ​ർ​ണ​ർ, മ​സ്ക്ക​റ്റ് ബേ​ക്ക​റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. പൂ​ട്ടു പൊ​ളി​ച്ചു അ​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​വ് മേ​ശ​യും ക​ബോ​ർ​ഡു​ക​ളും കു​ത്തി തു​റ​ന്നാ​ണ് പ​ണം ക​വ​ർ​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 11 ഓ​ടെ അ​ട​ച്ചു പോ​യ ക​ട​ക​ൾ രാ​വി​ലെ അ​ഞ്ചോ​ടെ തു​റ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് പൂ​ട്ടു പൊ​ളി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന് പോ​ലീ​സി​നെ അ​റി​യി​ച്ചു. ജം​ഗ്ഷ​നി​ൽ ഉ​ള്ള മ​സ്ക്ക​റ്റ് ബേ​ക്ക​റി​യി​ൽ 28000 രൂ​പ​യും ഒ​പ്പം സി​സി​ടി​വി കാ​മ​റ​യു​ടെ ഹാ​ർ​ഡ് ഡി​സ്ക്കും ക​വ​ർ​ന്നു. അ​ൽ​ഫോ​ൻ​സ​യി​ൽ നി​ന്നും 15000 രൂ​പ​യും നാ​ലാ​യി​രം രൂ​പ​യു​ടെ നാ​ണ​യ തു​ട്ടു​ക​ളു​മാ​ണ് ക​വ​ർ​ന്ന​ത്.​അ​ച്ചൂ​സി​ൽ നി​ന്നും അ​യ്യാ​യി​ര​ത്തോ​ളം രൂ​പ​യും കോ​ഴി​ക​ളെ​യും ക​ള്ള​ന്മാ​ർ കൊ​ണ്ടു​പോ​യി. ക​ട​യു​ട​മ​ക​ളു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് എ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.
പോ​ലീ​സ് സ്റ്റേ​ഷ​ൻ സ്ഥി​തി​ചെ​യ്യു​ന്ന പ​ട്ട​ണ​മ​ധ്യ​ത്തി​ലും അ​തി​ന് അ​ടു​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും മോ​ഷ​ണം ന​ട​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​തി​നി​ടെ കാ​ട്ടാ​ക്ക​ട​യ്ക്ക് അ​ടു​ത്തു​ള്ള ഊ​രൂ​ട്ട​മ്പ​ല​ത്ത് മൂ​ന്ന് ദി​വ​സം മു​ൻ​പാ​ണ് ആ​റ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഒ​രേ​സ​മ​യം കൊ​ള്ള​യ​ടി​ച്ച​ത്.