നേ​മം മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂക്ഷം; ജ​നം വ​ല​യു​ന്നു
Tuesday, May 21, 2019 12:41 AM IST
നേ​മം: ന​ഗ​ര​സ​ഭാ നേ​മം മേ​ഖ​ല​യി​ൽ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം കാ​ര​ണം ജ​നം ബു​ദ്ധി​മു​ട്ടു​ന്നു.
പാ​പ്പ​നം​കോ​ട് ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ്, സ​ത്യ​ൻ​ന​ഗ​ർ, പാ​പ്പ​നം​കോ​ട്, തു​മ​രി​മു​ട്ടം, കൈ​മ​നം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ദി​വ​സ​ങ്ങ​ളാ​യി കു​ടി​വെ​ള്ള​മി​ല്ലാ​ത്ത​ത്. ജ​ല അ​ഥോ​റി​റ്റി ക​ര​മ​ന സെ​ക്‌​ഷ​ന് കീ​ഴി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കു​ടി​വെ​ള്ളം മു​ട​ങ്ങി​യി​ട്ട് ദി​വ​സ​ങ്ങ​ളാ​യ​ത്.
ചി​ല​യി​ട​ങ്ങ​ളി​ൽ നൂ​ലു​പോ​ലെ​യാ​ണ് വെ​ള്ളം കി​ട്ടു​ന്ന​ത്. ഇ​തു​കാ​ര​ണം വീ​ടി​നു​മു​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ടാ​ങ്കു​ക​ളി​ൽ വെ​ള്ളം ക​യ​റാ​ത്ത സ്ഥി​തി​യാ​ണ്. ജ​ല വി​ത​ര​ണ പൈ​പ്പി​ലെ വാ​ൽ​വു​ക​ൾ ചി​ല​യി​ട​ങ്ങ​ളി​ൽ അ​ട​ച്ചും മ​റ്റി​ട​ങ്ങ​ളി​ൽ തു​റ​ന്നു​മാ​ണ് ഇ​പ്പോ​ൾ വെ​ള്ളം ന​ൽ​കി കൊ​ണ്ടി​രി​ക്കു​ന്ന​ത്.
ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​രാ​തി പ​റ​ഞ്ഞി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. സ​ത്യ​ൻ​ന​ഗ​ർ പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് വ​ന്നി​രു​ന്നു.
ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി സ​ത്യ​ൻ​ന​ഗ​റി​ലെ ച​വി​ണി​ച്ചി​വി​ള, പേ​രേ​ക്കോ​ണം ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ളം കി​ട്ടു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​ണ്ട്. കൈ​മ​നം ജം​ഗ്ഷ​നി​ൽ നി​ന്നും ചി​റ​ക്ക​ര മ​ഹാ​വി​ഷ്ണു​ക്ഷേ​ത്ര​ത്തി​ലേ​യ്ക്ക് പോ​കു​ന്ന വി​ഷ്ണു​ന​ഗ​റി​ൽ ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​ങ്ങ​ളാ​യി കു​ടി​വെ​ള്ളം കി​ട്ടു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ പ​രാ​തി കൊ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് പി​ടി​പി ന​ഗ​റി​ൽ നി​ന്നും വാ​ട്ട​ർ​ടാ​ങ്കി​ൽ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​ച്ചി​രു​ന്നു.
പ​ന്പിം​ഗ് ന​ട​ക്കാ​ത്ത​തി​നാ​ൽ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ പൈ​പ്പി​ലൂ​ടെ വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ല. അ​രു​വി​ക്ക​ര​യി​ൽ നി​ന്നും വ​രു​ന്ന ജ​ൻ​റം പ​ദ്ധ​തി​യി​ൽ പ​ലേ​ട​ത്തും ഇ​ൻ​ർ ക​ണ​ക്ഷ​നു​ക​ൾ ന​ട​ന്നി​ട്ടി​ല്ലാ​ത്ത​തും കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. നേ​ര​ത്തെ തൃ​ക്ക​ണ്ണാ​പു​രം പ​ന്പ് ഹൗ​സി​ൽ നി​ന്നാ​ണ് എ​സ്റ്റേ​റ്റി​ലെ ടാ​ങ്കി​ലെ​ത്തി​ച്ച് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ന​ൽ​കി​യി​രു​ന്ന​ത്. പി​ന്നീ​ട് ശു​ദ്ധീ​ക​ര​ണ പ്ര​ക്രി​യ ന​ട​ക്കാ​തെ ചെ​ളി വെ​ള്ള​മാ​ണ് പൈ​പ്പി​ലൂ​ടെ ല​ഭി​ക്കു​ന്ന​തെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് പ​ന്പ് ഹൗ​സ് പൂ​ട്ടി. മ​റ്റൊ​രു ലൈ​നി​ൽ നി​ന്നാ​ണ് ഇ​പ്പോ​ൾ വെ​ള്ളം ന​ൽ​കു​ന്ന​ത്.