എ പ്ലസ് നേടിയ വി​ദ്യാ​ർ​ഥി​ക​ളെ ന​ഗ​ര​സ​ഭ ആ​ദ​രി​ക്കു​ന്നു
Tuesday, May 21, 2019 12:41 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നും മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​ന് 29 ന് ​ഇ.​കെ. നാ​യ​നാ​ർ പാ​ർ​ക്കി​ൽ വ​ച്ച് അ​നു​മോ​ദ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കു​ന്നു.
പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ( എ​വ​ൺ) നേ​ടി​യ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ആ​ദ​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു. 26 നു വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ന​ഗ​ര​സ​ഭ​യി​ലെ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ ഇ​തി​നാ​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ സ്വീ​ക​രി​ക്കും. സ്കൂ​ൾ അ​ധി​കാ​രി​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ പ​ക​ർ​പ്പ് സ​ഹി​ത​മാ​ണ് അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്: 8289915155, 04712320821, 04712377720.