വി​നോ​ദ് വ​ധം: പ്ര​തി​യെ റിമാൻഡ് ചെയ്തു
Tuesday, May 21, 2019 12:41 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വ​ട്ട​പ്പാ​റ ഭ​ര​ത​ന്നൂ​ര്‍ മൈ​ല​മൂ​ട് അ​ഞ്ചാ​ന​ക്കു​ഴി​ക്ക​ര വി​നോ​ദ് ഭ​വ​നി​ല്‍ വി​നോ​ദി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. പേ​രൂ​ര്‍​ക്ക​ട തൊ​ഴു​വ​ന്‍​കോ​ട് ശ്രീ ​വി​നാ​യ​ക ഹൗ​സി​ല്‍ മ​നോ​ജ്(30)​നെ​യാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.
റി​മാ​ൻ​ഡ് ചെ​യ്ത പ്ര​തി​യെ നെ​ടു​മ​ങ്ങാ​ട് ജ​യി​ലി​ലേ​ക്ക് മാ​റ്റി. ക​ഴി​ഞ്ഞ 12ന് ​വി​നോ​ദ് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന വ​ട്ട​പ്പാ​റ​യി​ലു​ള്ള വീ​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ള്ളി​യി​ൽ നി​ന്ന് വീ​ട്ടി​ലെ​ത്തി​യ വി​നോ​ദും ആ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​നോ​ജു​മാ​യി വ​ഴ​ക്കു​ണ്ടാ​യ​തി​നെ​തു​ട​ർ​ന്ന് മ​നോ​ജ് ക​ത്തി​യെ​ടു​ത്ത് വി​നോ​ദി​ന്‍റെ ക​ഴു​ത്തി​ല്‍ കു​ത്തു​ക​യായി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
പ​ള്ളി​യി​ൽ നി​ന്നു​വ​ന്ന വി​നോ​ദ് താ​നു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി സ്വ​യം ക​ത്തി​യെ​ടു​ത്ത് ക​ഴു​ത്ത് അ​റ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഭാ​ര്യ സോ​ഫി​യ മൊ​ഴി​ന​ൽ​കി​യ​ത്. ഈ ​മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ത്മ​ഹ​ത്യയ്ക്കാണ് പോ​ലീ​സ് എ​ഫ്ഐ​ആ​ര്‍ ത​യാ​റാ​ക്കി​യ​ത് . എ​ന്നാ​ല്‍ കൊ​ല്ല​പ്പെ​ട്ട വി​നോ​ദി​ന്‍റെ പി​താ​വും സ​ഹോ​ദ​രി​യും ദു​രൂ​ഹ​ത ആ​രോ​പി​ച്ച് പോ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി​യി​രു​ന്നു.
പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് സം​ഭ​വ സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന വി​നോ​ദി​ന്‍റെ ആ​റു വ​യ​സു​ള്ള മ​ക​നി​ൽ നി​ന്ന് ചൈ​ൽ​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മൊ​ഴി​യെ​ടു​ത്ത​തോ​ടെ​യാ​ണ് കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. വീ​ട്ടി​ലെ സ്ഥി​രം സ​ന്ദ​ര്‍​ശ​ക​നാ​യി​രു​ന്ന മ​നോ​ജ് വി​നോ​ദി​നെ കു​ത്തി പ​രി​ക്കേ​ല്പി​ച്ച​ശേ​ഷം ഓ​ടി മ​റ​ഞ്ഞ​താ​യും കു​ട്ടി പോ​ലീ​സി​നു മൊ​ഴി ന​ൽ​കി .
ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​ശ​യം ബ​ല​പ്പെ​ട്ട പോ​ലീ​സ് വി​നോ​ദി​ന്‍റെ ഭാ​ര്യ സോ​ഫി​യ​യെ ചോ​ദ്യം ചെ​യ്തു​വെ​ങ്കി​ലും മൊ​ഴി​ക​ള്‍ മാ​റ്റി പ​റ​ഞ്ഞ് ആ​ദ്യ ഘ​ട്ട​ത്തി​ല്‍ പോ​ലീ​സി​നെ വ​ട്ടം ചു​റ്റി​ച്ചു. ഇ​തോ​ടെ പോ​ലീ​സ് സോ​ഫി​യ​യെ മ​ജി​സ്ട്രേറ്റി​നു മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി ര​ഹ​സ്യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. തു​ട​ര്‍​ന്നു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ല്‍ മ​നോ​ജി​ന് കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​ന്ന തെ​ളി​വു​ക​ള്‍ ല​ഭി​ച്ച​തോ​ടെ വ​ഴ​യി​ല​യി​ല്‍ നി​ന്നും മ​നോ​ജി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തു​ട​ര്‍​ന്നു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​യാ​ള്‍ കു​റ്റം സ​മ്മ​തി​ച്ച​ ു.