പേ​പ്പാ​റ ഫോറസ്റ്റ് ഒാ​ഫീ​സി​നു മു​ന്നി​ല്‍ നാളെ ധ​ര്‍​ണ ന​ട​ത്തും
Tuesday, May 21, 2019 12:41 AM IST
പാ​ലോ​ട് : വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും പ​രി​ക്കേ​ല്‍​ക്കു​ന്ന​വ​ര്‍​ക്കും വ​നം​വ​കു​പ്പ് അ​ര്‍​ഹി​ക്കു​ന്ന ആ​നുകൂല്യങ്ങ​ള്‍ ന​ല്‍​കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ആ​ദി​വാ​സി മ​ഹാ​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ളെ പേ​പ്പാ​റ വ​നം ഒാ​ഫീ​സി​നു മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തും.
വ​ന​ത്തി​നു​ള്ളി​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​ര​ണ​പ്പെ​ടു​ന്ന​വ​ര്‍​ക്ക് വ​നം വ​കു​പ്പ് ന​ല്‍​കി വ​രു​ന്ന ധ​ന​സ​ഹാ​യ​ത്തി​ൽ​നി​ന്ന് ആ​ദി​വാ​സി​ക​ളെ ഒ​ഴി​വാ​ക്കു​ന്ന​ത് അ​ന്വേ​ഷി​ക്കു​ക, ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പൊ​ടി​യ​ക്കാ​ലാ​യി​ല്‍ മ​ര​ണ​പ്പെ​ട്ട വി​ശ്വ​നാ​ഥ​ന്‍​കാ​ണി, മൊ​ട്ട​മൂ​ട് മ​ല്ല​ന്‍​കാ​ണി, പ​ന്നി​ക്കാ​ല അ​നീ​ഷിന്‍റെ​യും കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ക, പൊ​ടി​യ​ക്കാ​ല​യി​ലെ ട്ര​ഞ്ച് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കു​ക, ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ന​ശി​പ്പി​ച്ച കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്ക് അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക്കു​ക, ഫോ​റ​സ്റ്റ് ജീ​വ​ന​ക്കാ​രു​ടെ ആ​ദി​വാ​സി വി​രു​ദ്ധ​ന​ട​പ​ടി​ക​ളും നി​യ​മ​ലം​ഘ​ന​ങ്ങ​ളും അ​ന്വേ​ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് ധ​ര്‍​ണ ന​ട​ത്തു​ന്ന​തെ​ന്ന് സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍ ത്രി​വേ​ണി അ​റി​യി​ച്ചു.