ദു​ര​ന്തം കൈയെത്തും ദൂരത്ത് ; അ​ധി​കൃ​ത​ർ​ക്കു മൗ​നം
Tuesday, May 21, 2019 12:41 AM IST
കാ​ട്ടാ​ക്ക​ട : കൈ​വ​രി​ക​ൾ ഇ​ല്ലാ​ത്ത ക​ട​കം മ​ണ്ണ​ടി പാ​ലം സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​യാ​കു​ന്നു. വ​ലി​യ​വ​ഴി - പ്ലാം​പ​ഴി​ഞ്ഞി റോ​ഡി​ൽ ചി​റ്റാ​റി​ന് കു​റു​കേ​യു​ള്ള പാ​ല​ത്തി​ന്‍റെ ത​ക​ർ​ന്ന കൈ​വ​രി​ക​ൾ പു​ന​ർ നി​ർ​മി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​തി​നെ​തി​രെ നാ​ട്ടു​കാ​ർ സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്.
ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ പാ​ല​ത്തെ താ​ങ്ങി​നി​ർ​ത്തു​ന്ന ക​രി​ങ്ക​ൽ​ത്തൂ​ണു​ക​ളി​ൽ ഒ​രെ​ണ്ണം ത​ക​രു​ക​യും അ​ടി​ഭാ​ഗ​ത്തെ കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ളാ​യി ഇ​ള​കി​മാ​റി​യി​രു​ന്നു. ഒ​ടു​വി​ൽ പാ​ല​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി അ​ധി​കൃ​ത​ർ ബോ​ർ​ഡ് സ്ഥാ​പി​ച്ചു. നാ​ട്ടു​കാ​രു​ടെ പ​രാ​തി​ക​ൾ​ക്കൊ​ടു​വി​ൽ സി.​കെ.​ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​ൽ മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് പാ​ല​ത്തി​ന്‍റെ ന​വീ​ക​ര​ണ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും ത​ക​ർ​ന്ന കൈ​വ​രി​ക​ൾ പു​ന​ർ​നി​ർ​മി​ച്ചി​ല്ല. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.
പേ​രെ​ക്കോ​ണം, ചെ​മ്പൂ​ര് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലേ​ക്കെ​ത്താ​ൻ മ​ല​യോ​ര​വാ​സി​ക​ൾ ഈ ​പാ​ല​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ര​ണ്ട് റോ​ഡു​ക​ളു​ടെ കു​ത്തി​റ​ക്കം വ​രു​ന്ന ഭാ​ഗ​ത്താ​ണ് പാ​ലം സ്ഥി​തി​ചെ​യ്യു​ന്ന​ത്.
ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​മ്പ് സ​മീ​പ​ത്തെ റോ​ഡി​ന്‍റെ വീ​തി വ​ർ​ധി​പ്പി​ച്ചെ​ങ്കി​ലും പാ​ല​ത്തി​ന്‍റെ വീ​തി കൂ​ട്ടാ​ത്ത​തും കൈ​വ​രി​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തും വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്.
മു​മ്പൊ​രി​ക്ക​ൽ ഒ​രു വാ​ൻ ആ​റ്റി​ലേ​ക്കു മ​റി​ഞ്ഞു. രാ​ത്രി​യി​ൽ പ​ല​പ്പോ​ഴും ഇ​വി​ടെ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​റു​ണ്ടെ​ന്നും പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു.
പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി ടെ​ൻ​ഡ​ർ വ​രെ​യു​ള്ള ന​ട​പ​ടി​ക​ൾ എ​ത്തി​യെ​ങ്കി​ലും അ​വ​യെ​ല്ലാം പി​ന്നീ​ട് നി​ല​ച്ചു​വെ​ന്ന ആ​രോ​പ​ണ​വു​മു​ണ്ട്. ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ന്ന ഈ ​പാ​ല​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.