യോ​ഗാ പ​രി​ശീ​ല​ന ക്യാ​മ്പ് സ​മാ​പി​ച്ചു
Tuesday, May 21, 2019 12:42 AM IST
കോ​വ​ളം : കു​ട​പ്പ​ന​ക്കു​ന്ന് ത​പോ​വ​നം സി​ദ്ധാ​ശ്ര​മ​ത്തി​ന്‍റെ പാ​ച്ച​ല്ലൂ​ർ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കു​ട്ടി​ക​ളു​ടെ സൗ​ജ​ന്യ യോ​ഗാ പ​രി​ശീ​ല​ന ക്യാ​മ്പ് സ​മാ​പി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​നം​തി​രു​വ​ല്ലം വാ​ർ​ഡ് കൗ​ൺ​സി​ല​ർ നെ​ടു​മം മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു . ത​പോ​വ​നം​സി​ദ്ധാ​ശ്ര​മം ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ധ​ന്വ​യോ​ഗി ബോ​ധി ശി​വ​ദ​ത്ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .
ച​ട​ങ്ങി​ൽ അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി ഗാ​നാ​ലാ​പ​ന​രം​ഗ​ത്തെ നി​റ​സാ​ന്നി​ദ്ധ്യ​മാ​യ പാ​ച്ച​ല്ലൂ​ർ ഷാ​ഹു​ൽ ഹ​മീ​ദി​നും ഇ​ക്ക​ഴി​ഞ്ഞ സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ തി​രു​വ​ല്ലം സ്വ​ദേ​ശി ദീ​പ​ക് ദേ​വ്വി​ശ്വ​നും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.​യോ​ഗ പ​രി​ശീ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന​മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച കു​ട്ടി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്തു.​പാ​ച്ച​ല്ലു​ർ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് ക്യ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ ,പാ​ച്ച​ല്ലൂ​ർ​ചു​ടു​കാ​ട് ശ്രീ ​ഭ​ദ്ര​കാ​ളി ക്ഷേ​ത്ര ക​ൺ​വീ​ന​ർ സി ​ജോ​യ് , സ​ന​ൽ മ​ന്നം​ന​ഗ​ർ ഷാ​ജി,ഗ​ണേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.