ഭവ്യയുടെ ‘നട്ടെല്ല് ഇനി വളയില്ല’ താങ്ങായി നൃത്തമുണ്ട്
Wednesday, May 22, 2019 12:19 AM IST
ആ​റ്റി​ങ്ങ​ൽ: സ്കോ​ലി​യോ​സി​സ് അ​സു​ഖ​ത്തെ നൃ​ത്തം കൊ​ണ്ട് തോ​ൽ​പ്പിച്ച് ആ​റ്റി​ങ്ങ​ൽ വ​ലി​യ​ക്കു​ന്ന് സ്വ​ദേ​ശി ഭ​വ്യ വി​ജ​യ​ൻ. സ്കോ​ലി​യോ​സി​സ് (ന​ട്ടെ​ല്ലു​വ​ള​യ​ൽ) എ​ന്ന അ​സു​ഖ​ത്തി​ൽ നി​ന്ന് മോ​ച​നം നേ​ടാ​ൻ സ​ർ​ജ​റി ന​ട​ത്ത​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​പ്പോ​ൾ നൃ​ത്തം തു​ട​രാ​ൻ ക​ഴി​യു​മോ​യെ​ന്നായി​രു​ന്നു ഭ​വ്യക്ക് ആ​ശ​ങ്ക.

വ​ള​രെ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ സ​ഹോ​ദ​രി​ക്കൊ​പ്പം നൃ​ത്തം അ​ഭ്യ​സി​ച്ചി​രു​ന്ന ഭ​വ്യ​ക്ക് നൃ​ത്ത​മാ​യി​രു​ന്നു​എ​ല്ലാം. ന​ട്ടെ​ല്ലി​നു പ​ത്ത് മ​ണി​ക്കൂ​ർ നീ​ളു​ന്ന സ​ർ​ജ​റി​യി​ലൂ​ടെ അ​സു​ഖ​ത്തി​ൽ​നി​ന്ന് പൂ​ർ​ണ​മോ​ച​നം നേ​ടാ​മെ​ന്നും നൃ​ത്തം​തു​ട​രാ​മെ​ന്നും ഡോ​ക്ട​ർ​മാ​രു​ടെ ഉ​റ​പ്പും, ഭ​ർ​ത്താ​വ് വി​നോ​ദി​ന്‍റെ പൂ​ർ​ണ​പി​ന്തു​ണ​കൂ​ടി ല​ഭി​ച്ച​തോ​ടെ സ​ർ​ജ​റി​ന​ട​ത്തു​ക​യാ​യി​രു​ന്നു.

40 ശ​ത​മാ​ന​ത്തി​ൽ അ​ധി​കം വ​ള​വു​ണ്ടാ​യി​രു​ന്ന ന​ട്ടെ​ല്ലി​നെ ഒ​ന്പ​തു ന​ട്ടും ബോ​ൾ​ട്ടും ര​ണ്ട് ക​മ്പി​യും ഇ​ട്ട് നി​വ​ർ​ത്തി​യെ​ടു​ത്തു. ഏ​ഴു ദി​വ​സ​ത്തെ ആ​ശു​പ​ത്രി വാ​സ​ത്തി​നു​ശേ​ഷം ആ​ശു​പ​ത്രി വി​ടു​മ്പോ​ൾ മൂ​ന്നു​മാ​സ​ത്തി​ന​കം ഡാ​ൻ​സ് ചെ​യ്യാ​മെ​ന്ന് ഡോ​ക്ട​ർ ഭ​വ്യ​യോ​ടു പ​റ​ഞ്ഞു.

ഒ​ന്ന​ര മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ വീ​ട്ടി​ൽ ഡാ​ൻ​സ് പ​ഠി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ ഭ​വ്യ സ്വ​യം പ്രാ​ക്ടീ​സും ഫി​സി​യോ​തെ​റാ​പ്പി​ക്കു​ശേ​ഷം ചി​ല​ങ്ക​യ​ണി​ഞ്ഞു. തു​ട​ർ​ന്ന് കേ​ര​ള സ​ർ​ക്കാ​റി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ഫെ​ല്ലോ​ഷി​പ്പ് ഭ​വ്യ​തേ​ടി​യെ​ത്തി.​ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്കി​ൽ ക​ലാ​പ്ര​ച​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​തോ​ടെ നൂ​റി​ല​ധി​കം കു​ട്ടി​ക​ൾ ഭ​വ്യ​യി​ൽ നി​ന്നും നൃ​ത്തം അ​ഭ്യ​സി​ക്കു​ന്നു​ണ്ട്. മ​ക്ക​ളാ​യ നി​ര​ഞ്ജ​നും നീ​ര​വും ഭ​വ്യ​യു​ടെ നൃ​ത്ത ജീ​വി​ത​ത്തി​ൽ ഒ​പ്പ​മു​ണ്ട്.