ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്കൽ : ടോ​ക്ക​ൺ ന​ൽ​കാ​ത്തതി​ൽ പ്ര​തി​ഷേ​ധം
Wednesday, May 22, 2019 12:19 AM IST
കാ​ട്ടാ​ക്ക​ട : ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്കാ​നെ​ത്തി​യ​വ​ർ​ക്ക് ടോ​ക്ക​ൺ ന​ൽ​കാ​ത്തി​ൽ പ്ര​തി​ഷേ​ധം. കു​ള​ത്തു​മ്മ​ൽ എ​ൽ​പി​എ​സി​ലാ​ണ് കാ​ർ​ഡ് പു​തു​ക്കാ​നെ​ത്തി​യ​വ​ർ പ്ര​തി​ഷേ​ധി​ച്ച​ത്.
ആ​ദ്യ​മെ​ത്തി​യ 250 പേ​രി​ൽ ടോ​ക്ക​ൺ നി​റു​ത്തു​ക​യും ദി​വ​സ​ങ്ങ​ളാ​യി വ​രു​ന്ന​വ​ർ​ക്കും ഇ​ന്ന​ലെ എ​ത്തി​യ കൊ​ല്ലോ​ട് വാ​ർ​ഡി​ൽ ഉ​ള്ള​വ​ർ​ക്കും ടോ​ക്ക​ൺ ല​ഭി​ക്കാ​ത്ത​തു​മാ​ണ് പ്ര​തി​ഷേ​ധ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. കാ​ർ​ഡ് പു​തു​ക്ക​ലി​ന്‍റെ സ​മ​യം ആ​യി​ട്ടും ടോ​ക്ക​ൺ ന​ൽ​കാ​നോ എ​പ്പോ​ൾ കി​ട്ടു​മെ​ന്ന് പ​റ​യാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ക​ഴി​യു​ന്നി​ല്ലെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​യു​ന്നു.​എ​ണ്ണം തി​ക​ഞ്ഞ​തി​നു​ശേ​ഷം വ​രു​ന്ന​വ​ർ​ക്ക് അ​ടു​ത്ത​ദി​വ​സ​ത്തേ​യ്ക്ക് ടോ​ക്ക​ൺ ന​ൽ​ക​ണ​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ‍​യു​ന്നു.