മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ജ​ര്‍​മന്‍​ സ്വ​ദേ​ശി​യുടെ ആ​ക്ര​മ​ണ​ത്തി​ല്‍ എ​എ​സ്ഐ​ക്കു പ​രി​ക്ക്
Wednesday, May 22, 2019 12:19 AM IST
പേ​രൂ​ര്‍​ക്ക​ട: ഊ​ള​മ്പാ​റ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ജ​ര്‍​മന്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ പേ​രൂ​ര്‍​ക്ക​ട സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ​ക്കു പ​രി​ക്ക്.
എ​എ​സ്ഐ സു​രേ​ഷി​നാ​ണ് ത​ല​യ്ക്ക് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ സു​രേ​ഷി​നെ ആ​ദ്യം പേ​രൂ​ര്‍​ക്ക​ട ഗ​വ. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.
പാ​സ്പോ​ര്‍​ട്ട് സം​ബ​ന്ധ​മാ​യ ഒ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​യാ​ള്‍ ജ​യി​ലി​ലാ​കു​ന്ന​ത്. സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ത​ട​വി​ലാ​യി​രു​ന്ന ഇ​യാ​ളെ മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഊ​ള​മ്പാ​റ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ നാ​ലു മാ​സ​മാ​യി ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ലെ ഫോ​റ​ന്‍​സി​ക് വാ​ര്‍​ഡ് ആ​റി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ചി​കി​ത്സ​യ്ക്കു​ശേ​ഷം ഇ​ന്ന​ലെ തി​രി​കെ കൊ​ണ്ടു​പോ​കാ​ന്‍ അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ചി​രു​ന്നു.
എ​ന്നാ​ൽ യു​വാ​വി​ന് മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍നിന്ന് പോ​കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​രോ​ടു പ​റ​ഞ്ഞി​രു​ന്നു.​
പോ​ലീ​സെ​ത്തി ഇ​യാ​ളെ തി​രി​കെ കൊ​ണ്ടു​പോ​കാ​ൻ​ശ്ര​മി​ക്കു​ന്ന​തി​നി​ടെ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന സോ​പ്പി​ന്‍​ക​ഷ​ണം തു​ണി​യി​ല്‍​ച്ചു​റ്റി ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്രം അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.
ആ​ക്ര​മ​ണ​ത്തി​ൽ സു​രേ​ഷി​ന്‍റെ ത​ല​യ്ക്ക് നാ​ല് തു​ന്ന​ലു​ക​ളു​ണ്ട്. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് യു​വാ​വി​നെ തി​രി​കെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന് ജ​ര്‍​മന്‍​സ്വ​ദേ​ശി​ക്കെ​തി​രേ പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.