മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
Wednesday, May 22, 2019 12:20 AM IST
പാ​ലോ​ട്: ആ​രോ​ഗ്യ സം​ര​ക്ഷ​ണം ല​ക്ഷ്യ​മി​ട്ട് പാ​ലോ​ട് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം സെ​ന്‍റ​ർ ഫോ​ർ ഓ​റി​യ​ന്‍റ​ൽ മെ​ഡി​ക്ക​ൽ ട്രൈ​നിം​ഗ് സെ​ന്‍റ​റു​മാ​യി ചേ​ർ​ന്നു ആ​ൾ​ട്ര​നേ​റ്റീ​വ് ഹോ​ളി​സ്റ്റി​ക് ചി​കി​ൽ​സ പ​ദ്ധ​തി​യി​ൽ ബോ​ധ​വ​ത്ക​ര​ണ​വും മെ​ഡി​ക്ക​ൽ ക്യാ​ന്പും ന​ട​ത്തി.
പാ​ലോ​ട് ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി.​മ​ണി​ക​ണ്ഠ​ൻ​നാ​യ​ർ, എം.​കെ. ര​ഘു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വേ​ൾ​ഡ് ഹെ​ൽ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​ൻ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള മ​രു​ന്നു​ക​ളും, പാ​ർ​ശ്വ​ഫ​ല​ങ്ങ​ളും, വി​വി​ധ ചി​കി​ത്സാ രീ​തി​ക​ളെ കു​റി​ച്ചും ജി.​എ​സ്. സു​ലേ​ഖ, കെ.​എ​സ്. ഷാ​ജി, സൈ​ന​റാ​ണി, ശ്രീ​ദേ​വി അ​മ്മ, ജി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ​നാ​യ​ർ എ​ന്നി​വ​ർ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സെടുത്തു.