മാ​ലി​ന്യ​ങ്ങ​ളു​മാ​യി വ​യ​ൽ നി​ക​ത്താ​ൻ എ​ത്തി​യ ന​ഗ​ര​സ​ഭാ വാ​ഹ​നം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
Wednesday, May 22, 2019 12:24 AM IST
നേ​മം: വെ​ള്ളാ​യ​ണി ക​ന്നു​കാ​ലി ചാ​ലി​നു​സ​മീ​പം വ​യ​ൽ നി​ക​ത്താ​ൻ മാ​ലി​ന്യ​ങ്ങ​ളു​മാ​യി വ​ന്ന ന​ഗ​ര​സ​ഭാ വാ​ഹ​നം നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു​വ​ച്ചു.

വ​ർ​ഷ​ങ്ങ​ളാ​യി കൃ​ഷി​യി​റി​ക്കാ​തെ കി​ട​ന്ന ച​തു​പ്പു​നി​ല​ത്തി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ന​ഗ​ര​സ​ഭ​യു​ടെ ഗു​ഡ്സ് ഓ​ട്ടോ​യി​ൽ മാ​ലി​ന്യ​ങ്ങ​ളും നി​ക​ത്താ​ൻ ജെ​സി​ബി​യു​മാ​യി ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​യ​ത്. പു​ഞ്ച​ക്ക​രി സ്വ​ദേ​ശി​യു​ടേ​താ​ണ് നി​ലം. ത​ണ്ണീ​ർ​ത്ത​ട​മാ​യ ഈ ​പ്ര​ദേ​ശ​ത്തെ നി​ലം നി​ക​ത്താ​ൻ ന​ഗ​ര​സ​ഭ​യും കൂ​ട്ട് നി​ൽ​ക്കു​ന്ന​താ​യി ആ​രോ​പി​ച്ചാ​ണ് നാ​ട്ടു​കാ​ർ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ​ത്.

നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് നേ​മം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​ഹ​ന​ങ്ങ​ൾ സ്റ്റേ​ഷ​നി​ലേ​യ്ക്ക് മാ​റ്റി.

ഇ​തി​നു​മു​ന്പും പ​ല ത​വ​ണ മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടി​ട്ട് നി​ക​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ശു​ദ്ധ​ജ​ല ത​ടാ​ക​മാ​യ വെ​ള്ളാ​യ​ണി കാ​യ​ലി​നു സ​മീ​പ​ത്തെ ക​ന്നു​കാ​ലി ചാ​ലി​ൽ ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടി​ടു​ന്ന​ത് പ​തി​വ് സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
ന​ഗ​ര​സ​ഭ ഫോ​ർ​ട്ട് ഡി​വി​ഷ​നി​ലെ മാ​ലി​ന്യ​ങ്ങ​ളാ​ണ് നി​ക​ത്താ​നാ​യി വെ​ള്ളാ​യ​ണി​യി​ൽ കൊ​ണ്ടു​വ​ന്ന​ത്.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ പി​ഴ ചു​മ​ത്തി​യ ശേ​ഷം വി​ട്ട​യ​ച്ചു. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് സ്ഥ​ലം ഉ​ട​മ​യെ വി​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് നേ​മം പോ​ലീ​സ് പ​റ​ഞ്ഞു.