വോ​ട്ടെ​ണ്ണ​ൽദി​നം ന​ഗ​ര​ം ക​ന​ത്ത സു​ര​ക്ഷയിൽ
Wednesday, May 22, 2019 12:24 AM IST
തി​രു​വ​ന​ന്ത​പു​രം: വോ​ട്ടെ​ണ്ണ​ൽ ദി​വ​സ​മാ​യ നാളെ ​ന​ഗ​ര​ത്തി​ലെ സു​ര​ക്ഷാ വ​ർ​ധി​പ്പി​ച്ച് സി​റ്റി പോ​ലീ​സ്. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലും ന​ഗ​ര​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചും സാ​യു​ധ​സേ​ന​യു​ടെ റോ​ന്ത് ചു​റ്റ​ൽ സ​ജീ​വ​മാ​ക്കി​യും, സി​സി​ടി​വി നി​രീക്ഷ​ണ മു​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​നം ഉ​ൾ​പ്പെ​ടു​ത്തി ന​ഗ​ര​ത്തി​ൽ ശ​ക്ത​മാ​യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. മു​ൻ​പ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടെ 366 പേ​ർ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​ത്തി​ലു​മാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​ന്ന​തോ​ടെ വി​വി​ധ രാ​ഷ്ട്രി​യ പാ​ർ​ട്ടി​ക​ൾ ന​ട​ത്തു​ന്ന പ്ര​ക​ട​ന​ങ്ങ​ൾ പോ​ലീ​സ് നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും. ഇ​രു​ച​ക്ര​വാ​ഹ​ന റാ​ലി​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. വാ​ഹ​ന​ങ്ങ​ളി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കും. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​മാ​ർ​ക്കാ​ണ് സു​ര​ക്ഷ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ മാ​ത്രം ഒ​ൻ​പ​ത് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​മാ​ർ, ഇ​രു​പ​ത്തി​യൊ​ന്ന് സി​ഐ​മാ​ർ, മു​പ്പ​ത്തി​യേ​ഴ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, ഇ​രു​ന്നൂ​റ്റി അ​റു​പ​ത്തി ആ​റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, നൂ​റ് വ​നി​താ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ​യാ​ണ് സു​ര​ക്ഷാ ജോ​ലി​ക്കാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ ന​ഗ​ര​ത്തി​ൽ എ​വി​ടെ​യെ​ങ്കി​ലും പ്ര​ശ്ന​മു​ണ്ടാ​യാ​ൽ എ​ത്തു​ന്ന​തി​നാ​യി പ​ത്തു പേ​ര​ട​ങ്ങു​ന്ന പ​തി​ന​ഞ്ചോ​ളം സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സ് വാ​ഹ​ന​ങ്ങ​ളു​മു​ണ്ട്. സ്റ്റേ​ഷ​ൻ പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ശ​ക്ത​മാ​യ പ​ട്രോ​ളിം​ഗ് ന​ട​ത്തും.

പ്ര​ശ്നം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ൾ മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്തി പി​ക്ക​റ്റ് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഷാ​ഡോ പോ​ലീ​സ് സം​ഘ​ത്തെ​യും കൂ​ടു​ത​ൽ മ​ഫ്തി പോ​ലീ​സി​നെ​യും സു​ര​ക്ഷ​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. മു​ൻ​പ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ക്ര​മ​സം​ഭ​വ​ളി​ൽ ഉ​ൾ​പ്പെ​ട്ടെ​വ​രെ​യും, പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​വ​രു​ടെ ലി​സ്റ്റ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​രെ നി​ര​ന്തം നി​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കൂ​ടാ​തെ ന​ഗ​ര​ത്തി​ൽ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രെ​യും, സാ​മൂ​ഹ്യ വി​രു​ദ്ധ​രെ​യും നി​രീ​ക്ഷി​ക്കു​ന്ന​തും, ആ​വ​ശ്യ​മെ​ങ്കി​ൽ മു​ൻ​ക​രു​ത​ൽ അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ട​ത്തും ഇ​വ​രു​ടെ ര​ഹ​സ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തും. എ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​ണ്ടാ​യാ​ൽ, അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.